ഫലസ്തീൻ വീടുകളിൽ പുലർച്ചെ ഇസ്രായേൽ നരനായാട്ട്; രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു
24 മണിക്കൂറിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ നാല് ഫലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്
ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ ഫലസ്തീന്‍ വീടുകളില്‍ ഇസ്രായേൽ സൈന്യം നടത്തിയ നരനായാട്ടിലാണ് യുവാക്കൾ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ നാല് ഫലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ബെത്‌ലഹേമിന്റെ ദക്ഷിണഭാഗത്തുള്ള ദായ്‌ശെ അഭയാർത്ഥി ക്യാംപിലായിരുന്നു ആദ്യത്തെ ആക്രമണം. ഇവിടെ 29കാരനായ അയ്മൻ മഹ്മൂദ് മുഹൈസിൻ ആണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നു മക്കളുടെ പിതാവാണ് മുഹൈസിൻ. മൂന്നു വർഷത്തോളം ഇസ്രായേൽ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇതേ സമയത്ത് തന്നെയാണ് വെസ്റ്റ് ബാങ്കിന്റെ വടക്കൻ ഭാഗത്തുള്ള ജെനീനിനടുത്തുള്ള യാബാദ് ഗ്രാമത്തിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്നത്. ഇവിടെ 24 വയസുള്ള ബിലാൽ അവദ് ഖബാഹയാണ് വെടിയേറ്റു മരിച്ചത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Summary: Israeli forces kill two Palestinians in occupied West Bank
Adjust Story Font
16