Quantcast

പരിക്കേറ്റ ഫലസ്തീൻ പൗരനെ ബോണറ്റിൽ കെട്ടിയിട്ട് ജീപ്പോടിച്ച് ഇസ്രായേൽ സൈന്യം

മുജാഹിദ് അസ്മി എന്ന ഫലസ്തീൻ പൗരനെയാണ് ഇസ്രായേൽ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചത്.

MediaOne Logo

Web Desk

  • Published:

    23 Jun 2024 4:18 PM GMT

Israeli forces strap Palestinian man to jeep
X

ജറുസലേം: പരിക്കേറ്റ ഫലസ്തീൻ പൗരനെ ബോണറ്റിന് മുകളിൽ കെട്ടിവെച്ച് ജീപ്പോടിച്ച് ഇസ്രായേൽ സൈന്യം. ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിനിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം. മുജാഹിദ് അസ്മി എന്ന ഫലസ്തീൻ പൗരനെയാണ് ഇസ്രായേൽ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചത്.

മുജാഹിദ് അസ്മിയെ പട്ടാളജീപ്പിന്റെ ബോണറ്റിൽ കിടത്തി വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്മിയെ പിന്നീട് റെഡ് ക്രെസന്റിന് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.

ജെനിനിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിയിലാണ് മുജാഹിദ് അസ്മിക്ക് പരിക്കേറ്റത്. തങ്ങൾ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും സൈന്യം അവനെ ജിപ്പിന്റെ ബോണറ്റിൽ കെട്ടിവച്ച് ഓടിച്ചുപോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അസ്മിയെ ആംബുലൻസിൽ കയറ്റാൻ ആവശ്യപ്പെട്ടെങ്കിലും സൈന്യം അനുവദിച്ചില്ലെന്ന് ഫലസ്തീൻ ആംബുലൻസ് ഡ്രൈവറായ അബ്ദുൽ റഊഫ് മുസ്തഫ പറഞ്ഞു.


TAGS :

Next Story