Quantcast

ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റ്സടക്കം മൂന്ന് മന്ത്രിമാർ രാജിവെച്ചു

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള വിയോജിപ്പിനെ തുടർന്നാണ് രാജി

MediaOne Logo

Web Desk

  • Published:

    10 Jun 2024 5:26 AM GMT

benny gantz
X

തെല്‍ അവിവ്: ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റ്സടക്കം മൂന്ന് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള വിയോജിപ്പിനെ തുടർന്നാണ് രാജി. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ നുസൈറാത്തിലും ദേറുൽബലാഹിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി.

700ലേറെ പേർക്ക്​ പരിക്കുണ്ട്​. ഹമാസ്​ പിടിയിൽ നിന്ന്​ നാല്​ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ സൈന്യം നടത്തിയ ക്രൂരമായ ആക്രമണത്തിലാണ്​ ഇത്രയും കൂടുതൽ പേർ കൊല്ലപ്പെട്ടത്​. മരിച്ചവരിൽ അധികവും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. ദേ​ർ അ​ൽ ബ​ലാ​ഹി​ലെ അ​ൽ അ​ഖ്സ ര​ക്ത​സാ​ക്ഷി ആ​ശു​പ​ത്രി​യി​ൽ നിന്ന്​ ഹൃദയഭേദകമായ ദൃശ്യങ്ങളാണ്​ പുറത്തുവരുന്നത്​. ക​ര, നാ​വി​ക, ​വ്യോ​മ സൈ​നി​ക നീ​ക്ക​ത്തി​ൽ നാ​ല് ബ​ന്ദി​ക​ളെ​യാ​ണ് ഇസ്രായേൽ മോ​ചി​പ്പി​ച്ച​ത്. മോ​ചി​ത​രാ​യി ഇ​സ്രാ​യേ​ലി​ലെ​ത്തി​യ ബ​ന്ദി​ക​ളെ ​നെ​ത​ന്യാ​ഹു സ​ന്ദ​ർ​ശി​ച്ചു. ബ​ന്ദി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫിീസ് പു​റ​ത്തു​വി​ട്ടു. അതേസമയം വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നാ​യു​ള്ള ആ​ഹ്വാ​ന​വു​മാ​യി ആ​യി​ര​ങ്ങൾ ഇന്നലെയും തെരുവിലിറങ്ങി.

ഗസ്സയിൽ നെതന്യാഹുവി​ന്‍റെ യുദ്ധനയങ്ങളിൽ പ്രതിഷേധിച്ച്​ മന്ത്രിമാരായ ബെന്നി ഗാന്‍റ്സും ഗദി ഈസൻകോട്ടുമാണ് രാജിവെച്ചു. ദിശാബോധമില്ലാത്ത സമീപനങ്ങൾ ഇസ്രായേലിനെ വൻതകർച്ചയിലേക്കാണ്​ നെതന്യാഹു നയിക്കുന്നതെന്ന്​ ഇരുവരും കുറ്റപ്പെടുത്തി. ഗാന്‍റ്സും ഈസൻകോട്ടും ഹമാസിന്‍റെ താൽപര്യങ്ങളാണ്​ സംരക്ഷിക്കുന്നതെന്ന്​ മന്ത്രി സ്​മോട്രിക്​ ആരോപിച്ചു. ഹമാസ്​ ആഗ്രഹിക്കുന്നതു നടക്കില്ലെന്നും ലക്ഷ്യങ്ങൾ നേടും വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. നാല്​ ബന്ദികളെ മോചിപ്പിച്ചതു ചൂണ്ടിക്കാട്ടി രാജിവെക്കുന്നതിൽ നിന്ന്​ ഗാൻറ്​സിനെയും മറ്റും പിന്തിരിപ്പിക്കാനുള്ള നെതന്യാഹുവി​ന്‍റെ ശ്രമം പക്ഷെ വിജയിച്ചില്ല. ഇസ്രായേലിൽ എത്തുന്ന യു.എസ്​ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ബെന്നി ഗാന്‍റ്സ്, നെതന്യാഹു എന്നിവരുമായി സംസാരിക്കുമെന്ന്​ അമേരിക്ക അറിയിച്ചു.

അതിനിടെ യമനിലെ ഹൂതികളുടെ മിസൈൽ പതിച്ച് ഏദൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു. ആന്‍റിഗ്വ ആൻഡ് ബാർബുഡ രാജ്യത്തിന്‍റെ പതാക വഹിച്ച കപ്പലിന്‍റെ ഫോർവേഡ് സ്റ്റേഷനിലാണ് മിസൈൽ പതിച്ചത്. ആർക്കും പരിക്കില്ല.

TAGS :

Next Story