Quantcast

ഇസ്രായേൽ - ഫലസ്തീൻ സംഘർഷം; 18ാം ദിനത്തിൽ സംഭവിച്ചത്....

ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രാമണത്തിൽ 24 മണിക്കൂറിനിടെ 704 പേരെ വധിച്ചു

MediaOne Logo

Web Desk

  • Updated:

    2023-10-24 16:12:43.0

Published:

24 Oct 2023 2:50 PM GMT

Israeli-Palestinian conflict; What happened on the 18th day…
X

ജറുസലേം: ഒക്‌ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണശേഷം തുടങ്ങിയ ഇസ്രായേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമായിരിക്കുകയാണ്. സംഭവത്തിന് മുമ്പേ പ്രദേശത്ത് അതിക്രമം നടത്തുന്ന ഇസ്രായേൽ അതിന് ശേഷം രൂക്ഷമായാണ് പ്രതികരിക്കുന്നത്. സംഘർഷത്തിന്റെ 18ാം ദിനമായ ഇന്ന് നടന്ന കാര്യങ്ങൾ നോക്കാം:

  • ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രാമണത്തിൽ 24 മണിക്കൂറിനിടെ 704 പേരെ വധിച്ചു
  • ഇന്നത്തോടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,791 ആയി. 16,297 പേർക്കാണ് പരിക്കേറ്റത്.
  • ഗസ്സയിൽ രാത്രി 400 ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സൈന്യം
  • രാത്രിയിൽ മാത്രം 140 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ഭരണകൂടം
  • വയോധികരായ രണ്ട് ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. 85കാരിയായ യോഷേവെദ് ലിഫ്ഷിറ്റ്‌സ്, 79കാരിയായ നൂറിത് കൂപ്പർ എന്നിവരെയാണ് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിട്ടയച്ചത്.
  • ഗസ്സയിലെ മൂന്നിൽ രണ്ട് ആരോഗ്യ സംവിധാനവും പ്രവർത്തന ക്ഷമമല്ലെന്ന് ലോകാരോഗ്യ സംഘടന. 72 ആരോഗ്യ കേന്ദ്രങ്ങളിൽ 46 എണ്ണവും 35 ആശുപത്രികളിൽ 12 എണ്ണവും പ്രവർത്തനം നിർത്തിയെന്ന് ഡബ്ല്യൂഎച്ച്ഒ.
  • ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലെത്തിയ ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ ഐഎസിനെതിരെ പോരാടുന്ന പാശ്ചാത്യ സഖ്യം ഹമാസിനെതിരെ തിരിയണമെമെന്ന്അ ഭിപ്രായപ്പെട്ടു. ഫലസ്തീൻ സമാധാന പ്രക്രിയ പുനരാരംഭിക്കണമെന്നും പറഞ്ഞു.
  • ഗസ്സയിലെ ഫലസ്തീൻ സംഘങ്ങളെ തങ്ങൾ നിയന്ത്രിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. ആക്രമണങ്ങൾക്ക് ഇറാൻ വഴിയൊരുക്കുന്നുവെന്ന യുഎസ് ആരോപണത്തെ നിഷേധിച്ചാണ് മന്ത്രിയുടെ പ്രതികരണം.
  • ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽനിന്ന് മുസ്‌ലിംകളെ വിലക്കി ഇസ്രായേൽ പൊലീസ്, ജൂതർക്ക് പ്രവേശനാനുമതി.
  • ഇസ്രായേൽ നിരുപാധികം ജനങ്ങളെ കൊല്ലുന്നതിന് ലോകം പച്ചക്കൊടി കാണിക്കരുതെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി. 1967ലെ അതിർത്തിയിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും അമീർ.
  • ഹിസ്ബുല്ല തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചാൽ ലെബനോൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രസിഡൻറ് ഇസാക് ഹെർസോഗ്.
  • ഗസ്സയിലെ 24 ആശുപത്രികളിൽ എട്ടെണ്ണം പ്രവർത്തനം നിർത്തിയെന്ന് ആശുപത്രികളുടെ ഡയറക്ടർ ജനറൽ.
  • ഇസ്രായേലിന് യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൻ ഡെർ ലിയോൺ പൂർണ പിന്തുണ നൽകിയതിനെതിരെ 800 ജുവനക്കാരുടെ കത്ത്. ഫലസ്തീൻ രാഷ്ട്രത്തിനായി നിലകൊള്ളണമെന്ന യൂറോപ്യൻ യൂണിയൻ നയം പരാമർശിക്കാത്തതിലും വിമർശനം.
  • ഗസ്സയിലെ അൽ വഫ ആശുപത്രിക്ക് സമീപവും ഇസ്രായേലി വ്യോമാക്രമണം.
  • ഗസ്സയിലേക്ക് നിലയ്ക്കാത്ത മാനുഷിക സഹായം അനിവാര്യമെന്ന് യുഎൻ ഫലസ്തീൻ അഭയാർത്ഥി കാര്യ വിഭാഗം. അല്ലെങ്കിൽ കുടിവെള്ളവും ഭക്ഷണവും ആതുരസേവനവും ഇല്ലാതാകുമെന്നും അധികൃതർ.
  • ഗസ്സയ്ക്കകത്ത് 35,000 പോരാളികളുണ്ടെന്ന് ഹമാസ്. ഇസ്രായേലിനെ പ്രതിരോധിക്കാൻ തയ്യാറെന്നും നേതാക്കൾ.

    Israeli-Palestinian conflict; What happened on the 18th day…

TAGS :

Next Story