Quantcast

വെടിനിർത്തൽ കാറ്റിൽപറത്തി ഇസ്രായേൽ; അൽഅഖ്‌സയിൽ ജുമുഅ നിസ്‌കാരത്തിനിടെ വിശ്വാസികൾക്കുനേരെ സൈന്യത്തിന്‍റെ അഴിഞ്ഞാട്ടം

ജുമുഅയ്ക്കു പിറകെ പള്ളിയിൽ ഇരച്ചുകയറിയ സൈന്യം വിശ്വാസികളെ ഗ്രനേഡും റബർ ബുള്ളറ്റും ഉപയോഗിച്ച് ആക്രമിച്ചു, 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-05-21 15:37:17.0

Published:

21 May 2021 3:34 PM GMT

വെടിനിർത്തൽ കാറ്റിൽപറത്തി ഇസ്രായേൽ; അൽഅഖ്‌സയിൽ ജുമുഅ നിസ്‌കാരത്തിനിടെ വിശ്വാസികൾക്കുനേരെ സൈന്യത്തിന്‍റെ അഴിഞ്ഞാട്ടം
X

വെടിനിർത്തൽ പ്രഖ്യാപിച്ച് ചൂടാറും മുൻപെ പ്രഖ്യാപനം കാറ്റിൽപറത്തി ഇസ്രായേൽ. അധിനിവിഷ്ട ജറൂസലമിലുള്ള വിശുദ്ധ അൽഅഖ്‌സ പള്ളിയിൽ ഇസ്രായേൽ സൈന്യം അഴിഞ്ഞാടി. ജുമുഅ നിസ്‌കാരത്തിനിടെയാണ് വിശ്വാസികൾക്കെതിരെ സൈന്യം അക്രമമഴിച്ചുവിട്ടത്.

ജുമുഅ നിസ്‌കാരം കഴിഞ്ഞയുടനായിരുന്നു സംഭവം. വെടിനിർത്തൽ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്യുന്നതിനിടെ പള്ളിയിലേക്ക് സൈന്യം ഇരച്ചുകയറി. തുടർന്ന് വിശ്വാസികൾക്കുനേരെ വാതകവും ഗ്രനേഡും റബർ ബുള്ളറ്റും പ്രയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്റെ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഗസ്സയിലെ നരഹത്യ അവസാനിപ്പിച്ച് ഇസ്രായേൽ വെടിനിർത്തൽ അംഗീകരിച്ചത്. 11 ദിവസത്തെ ഇസ്രായേൽ അതിക്രമങ്ങൾക്കൊടുവിൽ ഈജിപ്തിന്റെ മധ്യസ്ഥതയിലായിരുന്നു വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 232 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 65 പേർ കുട്ടികളും 39 പേർ സ്ത്രീകളുമാണ്.

TAGS :

Next Story