Quantcast

വെസ്റ്റ് ബാങ്കിൽ രാത്രിയിലും റെയ്ഡ് തുടർന്ന് ഇസ്രായേൽ

അഭയാർഥി ക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 241 പേർ മരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-12-27 01:23:57.0

Published:

27 Dec 2023 1:22 AM GMT

വെസ്റ്റ് ബാങ്കിൽ രാത്രിയിലും റെയ്ഡ് തുടർന്ന് ഇസ്രായേൽ
X

വെസ്റ്റ് ബാങ്കിലും സമീപ പ്രദേശങ്ങളിലും രാത്രിയിലും റെയ്ഡ് തുടർന്ന് ഇ​സ്രായേൽ സൈന്യം. തുൽക്കറം നഗരത്തിലെ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിലും, ബെയ്ത് ഉമർ നഗരത്തിലും കഴിഞ്ഞ രാത്രിയിൽ വ്യാപകമായി ഇസ്രായേൽ സൈന്യം റെയ്ഡുകൾ നടത്തിയതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

വെസ്റ്റ് ബാങ്കിലെ ഖാഫിൻ, സൈദ തുടങ്ങിയ പട്ടണങ്ങളിലും കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതായി വാർത്തകൾ പുറത്ത് വന്നു.ഇസ്രായേൽ സൈനികർ നിരവധി വീടുകൾ റെയ്ഡ് ചെയ്തതിനെ തുടർന്ന് പ്രതിഷേധവുമായി ഫലസ്തീനികൾ രംഗത്തെത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ​ചെയ്യുന്നു.

അതെ താമസ കേന്ദ്രങ്ങളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു. റഫ,ഖാൻ, യൂനുസ് എന്നിവിടങ്ങളിലും ജബാലിയ, ബുറൈജ്, നുസൈറത് അഭയാർഥി ക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 241 പേർ മരിച്ചു.

ഇ​സ്രായേൽ നടത്തുന്ന വം​ശഹത്യയിൽ ഇരയാകുന്ന വയോധികരുടെ എണ്ണത്തിലും വർദ്ധനവെന്ന് റിപ്പോർട്ട്. കുട്ടികളെയും സ്ത്രീകളെയും തെരഞ്ഞുപിടിച്ചു കൊല്ലുന്ന ഇസ്രായേലിന്റെ വംശഹത്യയുടെ ഭീകരമുഖമാണ് യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബോംബിങ്ങിൽ വീടുകൾ തകർന്നാണ് വയോധികരിൽ കൂടുതൽ പേരും കൊല്ലപ്പെട്ടത്. ശാരീരിക അവശതകൾ മൂലം വീടുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്തവരെയും ഇസ്രായേൽ കൊന്നൊടുക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. മുറിവേറ്റ പലർക്കും ചികിത്സ പോലും ലഭിക്കുന്നില്ല. വീടുകൾ തകർന്നതോടെ സ്ത്രീകളടക്കമുള്ള വയോധികർ തെരു​വുകളി​ൽ അന്തിയുറങ്ങുന്ന സാഹചര്യമാണുള്ളത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളിൽ ഗസ്സ മുനമ്പിൽ താമസിക്കുന്ന വൃദ്ധരിൽ 1049 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മുന്നറിയിപ്പുകൾപോലും നൽകാതെ വീടുകൾക്ക് നേ​രെ നടത്തുന്ന അക്രമണത്തിലാണ് പലരും കൊല്ലപ്പെട്ടത്. വീടുകൾ ഒഴിയാൻ മുന്നറിയിപ്പ് നൽകിയതിന് ​തൊട്ടു പിന്നാലെ​ ബോംബിട്ടും കൊലപ്പെടുത്തി.കൊല്ലപ്പെട്ടവരേക്കാൾ ഇരട്ടിയിലേറെ ആളുകൾക്ക് മാരകമായി പരിക്കുകളേറ്റിട്ടുണ്ട്.

TAGS :

Next Story