Quantcast

വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളുടെ കൃഷിയിടങ്ങൾ തീയിട്ട് നശിപ്പിച്ച് ഇസ്രായേലി കുടിയേറ്റക്കാർ

ഏകദേശം ഏഴ് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കിലുള്ളത്.

MediaOne Logo

Web Desk

  • Published:

    30 Jun 2024 9:33 AM GMT

Israeli settlers set fire to Palestinian farms in the West Bank
X

വെസ്റ്റ്ബാങ്ക്: അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികളുടെ കൃഷിഭൂമി തീയിട്ട് നശിപ്പിച്ചു. ധാന്യവിളകളും ഒലീവ് മരങ്ങളുമെല്ലാം കത്തിനശിച്ചതായി വാർത്താ ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്തു. നബ് ലുസ് നഗരത്തിന്റെ കിഴക്കുള്ള ബൈത്ത് ഫൂരികിൽ അനധികൃത കുടിയേറ്റക്കാർ കൃഷിഭൂമി വ്യാപകമായി തീയിട്ട് നശിപ്പിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

തെക്കൻ വെസ്റ്റ് ബാങ്കിലും ഫലസ്തീനികളുടെ കൃഷിയിടങ്ങളിൽ അനധികൃത കുടിയേറ്റക്കാർ അതിക്രമം നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കുടിയേറ്റക്കാരുടെ ആടുകളെ കൂട്ടത്തോടെ ഫലസ്തീനികളുടെ കൃഷിഭൂമിയിലേക്ക് തുറന്നുവിടുകയായിരുന്നു.

സമീപകാലത്ത് വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളുടെ ജീവനും സ്വത്തിനുമെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. കൃഷിയിടങ്ങൾക്ക് തീയിടുക, വാഹനങ്ങൾക്ക് കല്ലെറിയുക, ഒലിവ് മരങ്ങൾ പിഴുതുകളയുക, വീടുകൾ ആക്രമിക്കുക, കന്നുകാലികളെ മോഷ്ടിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെ നടത്തുന്നത്.

ഏകദേശം ഏഴ് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കിലുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിൽ പതിവായി റെയ്ഡുകൾ നടത്താറുണ്ട്. ഒക്ടോബറിൽ ഗസ്സയിൽ യുദ്ധം തുടങ്ങിയതോടെ വ്യാപകമായ പരിശോധനയാണ് ഇസ്രായേൽ ഈ പ്രദേശത്ത് നടത്തുന്നത്. ഇതിനിടെയാണ് ഫലസ്തീനികൾക്ക് നേരെ അനധികൃത കുടിയേറ്റക്കാരും ആക്രമണം നടത്തുന്നത്.

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 553 ഫലസ്തീനികൾ കൊല്ലപ്പെടുകയും 53,00 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

TAGS :

Next Story