Quantcast

ഇസ്രായേൽ വ്യോമാക്രമണം; ഗസ്സയിലെ ചരിത്രപ്രസിദ്ധമായ അൽ ഉമരി മസ്ജിദ് പൂർണമായും തകർന്നു

ഏഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച പുരാതനമായ അൽ ഉമരി മസ്ജിദ് ഫലസ്തീനിലെ മൂന്നാമത്തെ വലിയ പള്ളിയാണ്

MediaOne Logo

Web Desk

  • Updated:

    2023-10-20 14:47:42.0

Published:

20 Oct 2023 10:57 AM GMT

ഇസ്രായേൽ വ്യോമാക്രമണം; ഗസ്സയിലെ ചരിത്രപ്രസിദ്ധമായ അൽ ഉമരി മസ്ജിദ് പൂർണമായും തകർന്നു
X

ഗസ്സ സിറ്റി: ഇസ്രായേൽ വ്യോമാക്രമണത്തിൽ വടക്കൻ ഗസ്സ മുനമ്പിലെ ചരിത്രപ്രസിദ്ധമായ അൽ ഉമരി മസ്ജിദ് തകർന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയം. ഏഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച പുരാതനമായ അൽ ഉമരി മസ്ജിദ് ഫലസ്തീനിലെ മൂന്നാമത്തെ വലിയ പള്ളിയാണ്. വ്യോമാക്രമണത്തിൽ മസ്ജിദ് പൂർണമായും തകർന്നെന്നാണ് ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.

ഗസ്സയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയും ഇസ്രായേൽ ആക്രമണമുണ്ടായിരുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയമായ സെന്‍റ് പോർഫിറിയസിന് നേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. യുദ്ധത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമായ ഇടമാണ് സെന്‍റ് പോർഫിറിയസ് ചര്‍ച്ച്.1600 വര്‍ഷം പഴക്കമുള്ള പളളിയാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ചർച്ചുകളെയും ക്രിസ്ത്യൻ പൈതൃക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് കൂട്ടക്കുരുതിയാണ് നടക്കുന്നതെന്ന് ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച് ബിഷപ് പറഞ്ഞു.

അതേസമയം, റഫ അതിർത്തി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. വെള്ളിയാഴ്ച അതിർത്തി തുറന്ന് 20 ട്രക്കുകൾ കടത്തിവിടും എന്നായിരുന്നു ജോ ബൈഡന്റെ പ്രസ്താവന. ഇസ്രായേലിന് കൂടുതൽ വ്യോമ, സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുമെന്ന് ബൈഡൻ പറഞ്ഞു. ഇതിനായി ജോബൈഡൻ യു.എസ് കോൺഗ്രസിന്റെ പിന്തുണ തേടി. പതിമൂന്നാം ദിവസവും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ നാലായിരത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story