Quantcast

വെടിനിർത്തൽ കരാറിനായി ഇസ്രായേലിൽ വ്യാപക പ്രതിഷേധം; തൊഴിലാളി യൂണിയനുകളുടെ ബന്ദ് ഇന്ന്

അതേസമയം, പോളിയോ തുള്ളിമരുന്ന്​ വിതരണത്തിനിടയിലും ഗസ്സയിൽ വ്യാപക ​ആക്രമണമുണ്ടായി

MediaOne Logo

Web Desk

  • Published:

    2 Sep 2024 1:40 AM GMT

israel protest
X

തെല്‍ അവിവ്: വെടിനിർത്തൽ കരാർ ഉടൻ വേണമെന്നാവശ്യപ്പെട്ട്​ ഇസ്രായേലിൽ ഉടനീളം വ്യാപകപ്രക്ഷോഭം. ഇസ്രായേൽ തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച രാജ്യവ്യാപക ബന്ദ്​ ഇന്ന്. അതേസമയം, പോളിയോ തുള്ളിമരുന്ന്​ വിതരണത്തിനിടയിലും ഗസ്സയിൽ വ്യാപക ​ആക്രമണമുണ്ടായി. ജെനിൻ നഗരത്തിലെ ഇസ്രായേൽ സൈനിക നടപടിയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നു.

റഫയിലെ ഹമാസ്​ തുരങ്കത്തിൽ നിന്ന്​ ആറ്​ ബന്ദികളുടെ മൃതദേഹം കണ്ടെത്തി ഇസ്രാലേിൽ എത്തിച്ചതോടെ രൂപപ്പെട്ട പ്രതിഷേധം പടരുന്നു. തെൽ അവീവ്​ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ജനലക്ഷങ്ങൾ​ സർക്കാറിനെതിരെ രംഗത്തു വന്നു​. തലസ്ഥാന നഗരിയിൽ രാത്രി നടന്ന പ്രതിഷേധ പരിപാടിയിൽ മൂന്ന്​ ലക്ഷത്തിലേറെ പേർ അണിനിരന്നു. വെടിനിർത്തൽ കരാറിൽ നെതന്യാഹു ഒപ്പുവെച്ചിരുന്നെങ്കിൽ ബന്ദികൾ കൊല്ലപ്പെടില്ലായിരുന്നുവെന്ന്​ പ്രക്ഷോഭകരും ബന്​ധുക്കളും പറഞു. കരാറിൽ ഒപ്പുവെച്ചാൽ ആദ്യം വിട്ടയക്കേണ്ട ബന്ദികളുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ്​ കൊല്ലപ്പെട്ട ആറു പേരും. തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക്​ ​ നടക്കാനിരിക്കെ, ഇസ്രായേൽ ഇന്ന്​ പൂർണമായും നിശ്​ചലമാകും.

വിമാനത്താവളം ഉൾപ്പെടെ എല്ലാ തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചേക്കും എന്നാണ്​ റിപ്പോർട്ട്​. ബന്ദിമോചനം ലക്ഷ്യമിട്ടുള്ള കരാർ വൈകിയാൽ അനിശ്​ചിതകാല പണിമുടക്കിന്​ മടിക്കില്ലെന്നാണ്​ തൊഴിലാളി യൂനിയനുകളുടെ മുന്നിറിയിപ്പ്​. എന്നാൽ പണിമുടക്ക്​ വിലക്കണമെന്ന്​ വലതുപക്ഷ മന്ത്രി സ്​മോട്രിക്​, ഇസ്രായേൽ അറ്റോർണി ജനറലിനോട്​ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്കു കീഴിൽ ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്​ പോളിയോ തുള്ളിമരുന്ന്​ വിതരണം ചെയ്യുന്ന നടപടിയെ ഇസ്രായേൽ ആക്രമണം ബാധിച്ചു. പരിമിത സ്വഭാവത്തിലുള്ള വെടിനിർത്തൽ കൊണ്ടായില്ലെന്ന്​ യു.എൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിരവധി പേരുടെ മരണത്തിനിടയാക്കിയ ജെനിൻ അഭയാർഥി ക്യാമ്പ്​ ആക്രമണത്തിലൂടെ രൂപപ്പെട്ട നാശനഷ്ടങ്ങളുടെ വ്യാപ്​തി ഞെട്ടിക്കുന്നതാണ്​. അടിസ്ഥാന സൗകര്യങ്ങൾ പലതും തകർക്കപ്പെട്ടു.

തർകുമിയയിൽ മൂന്ന്​ സുരക്ഷാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഫലസ്തീൻ പോരാളികൾ വകവരുത്തിയത്​ ഇസ്രായേലിനെ ഞെട്ടിച്ചു. വെസ്റ്റ്​ ബാങ്കിൽ കൂടുതൽ ശക്​തമായ പ്രതിരോധം തുടരുമെന്ന്​ ഹമാസ്​ മുന്നറിയിപ്പ്​ നൽകി.

TAGS :

Next Story