'ആക്രമണം ഇസ്രായേലിന്റേത്': തെറ്റായ ചിത്രവുമായി ഹോളിവുഡ് നടി, പോസ്റ്റ് പിൻവലിച്ചു
ഹമാസിന്റെ ആക്രമണത്തിൽ ഭയന്ന ഇസ്രായേലി കുട്ടികൾ എന്ന നിലാക്കാണ് ജാമി ചിത്രം പങ്കുവെച്ചിരുന്നത്
ജാമി ലീ കർട്ടിസ് പങ്കുവെച്ച പോസ്റ്റ്- ജാമി ലീ കർട്ടിസ്
ന്യൂയോർക്ക്: ഹമാസിന്റെതെന്ന നിലയിൽ ഹോളിവുഡ് നടി ജാമി ലീ കർട്ടിസ് പങ്കുവെച്ച ചിത്രം ഇസ്രായേല്‍ ആക്രമണത്തിന്റേത്. തെറ്റ് മനസിലായതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് ജാമി പിൻവലിച്ചു. എന്നാൽ പിൻവലിക്കും മുമ്പെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
ഷെൽ ആക്രമണത്തിൽ ഭയന്നിരിക്കുന്ന കുട്ടികളുടെ ചിത്രമാണ് ജാമി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ഹമാസിന്റെ ആക്രമണത്തിൽ ഭയന്ന ഇസ്രായേലി കുട്ടികൾ എന്ന നിലക്കാണ് ജാമി ചിത്രം പങ്കുവെച്ചിരുന്നത്. ആകാശത്ത് നിന്നുള്ള ഭീകരത എന്ന അടിക്കുറിപ്പാണ് ഫോട്ടോക്ക് നൽകിയിരുന്നത്. ഇസ്രാഈലിനെ പിന്തുണച്ച് രാജ്യത്തിന്റെ പതാകയും കുറിപ്പിലുണ്ടായിരുന്നു.
അതേസമയം ആറാം ദിവസമായ ഇന്നും ഫലസ്തീനിലെ ഗസ്സക്കുമേൽ നിരന്തര വ്യോമാക്രമണം തുടരുകയാണ് ഇസ്രായേൽ. ഊർജ നിലയം അടച്ചതോടെ ഇരുട്ടിലായ ഗസ്സയിൽ ജനജീവിതം അക്ഷരാർഥത്തിൽ ദുരിതപൂർണമാണ്. ഇന്നലെ മാത്രം നൂറിലേറെ പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. കരയുദ്ധത്തിനുള്ള തിരക്കിട്ട നീക്കങ്ങളും സജീവമാണ്.
വിവിധ ഇസ്രായേൽ പ്രവിശ്യകൾക്കു നേരെ നൂറുകണക്കിന് റോക്കറ്റുകളയച്ച് പ്രതിരോധം അജയ്യമാണെന്ന് ഹമാസ് തെളിയിച്ചകഴിഞ്ഞു. ദക്ഷിണ ലബനാൻ, സിറിയൻ അതിർത്തികളിലും സംഘർഷം പുകയുകയാണ്.
🇮🇱🇵🇸 American actress Jamie Lee Curtis posted this picture because she thought they were Israeli children.
— Jackson Hinkle 🇺🇸 (@jacksonhinklle) October 11, 2023
As soon as she learned they were Palestinian, she deleted the post. pic.twitter.com/Kd0lpN9lW2
Adjust Story Font
16