ട്രംപിന്‍റെ ഭരണകാലം മരുമകന്‍ കുഷ്നര്‍ പുസ്തകമാക്കുന്നു
പ്രസിഡന്‍റ് കാലത്ത് മുതിര്‍ന്ന ഉപദേശകനെന്ന നിലയില്‍ ട്രംപിന്‍റെ തീരുമാനങ്ങളിലേറെയും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് കുഷ്നര്‍.
മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണകാലം പുസ്തകമാക്കാനൊരുങ്ങി മരുമകനും ഭരണകാലത്തെ മുതിർന്ന ഉപദേഷ്ടാവുമായിരുന്ന ജാരെദ് കുഷ്നര്‍. പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ട്രംപ് സ്വീകരിച്ച നിലപാടുകളെയും നടപടികളെയും സംബന്ധിച്ച് പുസ്തകത്തില്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുസ്തക രചനക്ക് ഹാർപിൻ കോളിൻസ് പബ്ലിഷിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബ്രോഡ്സൈഡ് ബുക്സുമായി കുഷ്നര്‍ കരാറിലെത്തി. കരാർ തുക ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. 2022ആരംഭത്തോടുകൂടി പുസ്തകം പുറത്തിറങ്ങുമെന്നാണ് വിവരം.
ഉപദേശകനെന്ന നിലയ്ക്ക് ട്രംപിന്‍റെ തീരുമാനങ്ങളിലേറെയും സ്വാധീനിച്ച വ്യക്തിയാണ് കുഷ്നര്‍. അബ്രഹാം അക്കോഡ്സ്, ക്രിമിനൽ ജസ്റ്റിസ് പരിഷ്കാരങ്ങൾ തുടങ്ങി വിവിധ നടപടികള്‍ക്കു പിന്നില്‍ അദ്ദേഹമുണ്ടായിരുന്നു. ട്രംപിന്‍റെ മകൾ ഇവാൻകയുടെ ഭര്‍ത്താവാണ് 40 കാരനായ കുഷ്നർ.
Adjust Story Font
16