Quantcast

യുഎസ് മുൻ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

1977 മുതൽ 1981വരെ യുഎസ് പ്രസിഡന്‍റായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-12-30 02:42:56.0

Published:

30 Dec 2024 1:51 AM GMT

Jimmy Carter
X

വാഷിംഗ്ടണ്‍: യുഎസ് മുൻ പ്രസിഡന്‍റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്‍റായിരുന്നു. ക്യാൻസറിനെ അതിജീവിച്ച കാർട്ടർ കഴിഞ്ഞ യുഎസ് തെര‍ഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്‍റായിരുന്നു.

1978 ല്‍ ജിമ്മി കാര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. പ്രസിഡന്‍റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനായും തെരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു.

ജനാധിപത്യം വളര്‍ത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജിമ്മി കാര്‍ട്ടര്‍ക്ക് സമ്മാനിച്ചിരുന്നു. എഞ്ചിനീയറിങ് ഉപരിപഠനത്തിന് ശേഷം ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 77 വര്‍ഷം ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ 96ാം വയസിലാണ് അന്തരിച്ചത്.

TAGS :

Next Story