ആസ്ത്രേലിയക്ക് മലയാളി മന്ത്രി; പാലാക്കാരന്‍ ജിന്‍സണ്‍ ചാള്‍സിന്‍റെ സത്യപ്രതിജ്ഞ നാളെ
ഒരു ഇന്ത്യാക്കാരൻ ആദ്യമായാണ് ആസ്ത്രേലിയയില്‍ മന്ത്രിയാകുന്നത്
സിഡ്നി: ആസ്ത്രേലിയന്‍ മന്ത്രിസഭയില്‍ മലയാളി സാന്നിധ്യം. പാലാ മൂന്നിലവ് സ്വദേശിയായ ജിൻസൺ ആന്‍റോ ചാൾസ് ആണ് , നോർത്തേൺ ടെറിട്ടറി പാർലമെന്‍റിലെ മന്ത്രിയായത്. കലാ- സാംസ്കാരികം, യുവജനക്ഷേമം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ആണ് ജിൻസൺ ചാൾസിന് ലഭിച്ചത്. നാളെയാണ് സത്യപ്രതിജ്ഞ.ഒരു ഇന്ത്യാക്കാരൻ ആദ്യമായാണ് ആസ്ത്രേലിയയില്‍ മന്ത്രിയാകുന്നത്. പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ സഹോദര പുത്രനാണ് ജിൻസൺ.
നഴ്സിങ് ജോലിക്കായി 2011ൽ ആസ്ത്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്‍റെ ടോപ് എൻഡ് മെന്‍റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചററായും സേവനമനുഷ്ഠിക്കുന്നുണ്ട്.
Next Story
Adjust Story Font
16