Quantcast

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ഇരു പാർട്ടികളുടെ സ്ഥാനാർഥികളെ അറിയാൻ ഇന്ന് സൂപ്പർ തൂസ്ഡേ

ഡെമോക്രാറ്റിക് സ്ഥാനാർഥിയായ പ്രസിഡന്‍റ് ജോ ബൈഡനും റിപ്പബ്ലികൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും ഇന്ന് നിർണായകം

MediaOne Logo

Web Desk

  • Published:

    5 March 2024 1:31 AM GMT

Joe Biden, Donald Trump
X

ജോ ബൈഡന്‍/ ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഇരു പാർട്ടികളുടെ സ്ഥാനാർഥികളെ അറിയാൻ ഇന്ന് സൂപ്പർ തൂസ്ഡേ. 15 സംസ്ഥാനങ്ങളിലും ഒരു പ്രദേശത്തും ഇന്ന് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ പ്രസിഡന്‍റ് ജോ ബൈഡനും റിപ്പബ്ലികൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും ഇന്ന് നിർണായകം.

റിപ്പബ്ലിക് പാർട്ടിയിലെയും ഡെമോക്രാറ്റിക് പാർട്ടിയിലെയും പ്രസിഡന്റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള പ്രൈമറി തെരഞ്ഞെടുപ്പ് ജനുവരി മുതൽ മാർച്ച് വരെയാണ് നടക്കുക . മാർച്ചിലോ ചില സമയങ്ങളിൽ ഫെബ്രുവരിയിലോ നടക്കുന്നതാണ് സുപ്പർ ട്യൂസ്ഡേ. ഒരു ചൊവ്വാഴ്ച നിരവധി സംസ്ഥാനങ്ങളിൽ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നതാണ് രീതി. സൂപ്പർ ട്യൂസ്ഡേയുടെ ഭാഗമായി അലബാമ ,അലാസ്ക, അർകാൻസസ്, കാലിഫോർണിയ, കോലോറഡോ,മെയ്നി മസ്സച്ചസെറ്റ്സ്,നോർത്ത് കറോലിന, ഒക്‍ല ഹോമ,ടെന്നീസി,ടെക്സസ്,ഉറ്റാഹ്,വെർമണ്ട്,വെർജിനിയ എന്നി 15 സംസ്ഥാനങ്ങളിലാണ് ഇന്ന് പ്രൈമറി നടക്കുന്നത് .

നിലവിൽ പ്രസിഡന്‍റ് ജോ ബൈഡന് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ പ്രധാന എതിരാളികളില്ല.പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി ബൈഡൻ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതാണ്. റിപ്പബ്ലിക് പാർട്ടിയിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനാണ് സ്ഥാനാർഥിയാകാൻ മുൻതൂക്കമെങ്കിലും കഴിഞ്ഞ ദിവസത്തെ വാഷിങ്ടൺ ഡിസിയിലെ വിജയം നിക്കി ഹേലിക്ക് വലിയ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രൈമറി തെരഞ്ഞെടുപ്പിൽ ഒരിടത്ത് വിജയിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ പാർട്ടി വനിത സ്ഥാനാർഥിയായി നിക്കി ഹേലി മാറി .തുടർന്നുള്ള സംസ്ഥാനങ്ങളിലെ വിജയം ഇരുവർക്കും നിർണായകമാണ്.

TAGS :

Next Story