ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ സിംഗിള്‍ ഡോസ് ഡെല്‍റ്റ വകഭേദത്തിന് ഫലപ്രദമെന്ന് റിപ്പോര്‍ട്ട്
ഡെല്‍റ്റ വകഭേദത്തിനും കൊറോണ വൈറസിനുമെതിരെ ഫലപ്രദമെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
കോവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്‍റെ കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ സിംഗിള്‍ ഡോസ് വാക്സിന്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കുമെന്ന വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു.
ഡെല്‍റ്റ വകഭേദത്തിനും കൊറോണ വൈറസിനുമെതിരെ ഫലപ്രദമെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞത് എട്ടുമാസമെങ്കിലും കോവിഡിനെതിരെ രോഗപ്രതിരോധശേഷി കാണിക്കുന്നുണ്ട്. ഡെല്‍റ്റ വകഭേദത്തെ ചെറുക്കുന്നതിന് ആന്‍റിബോഡി ഉല്‍പ്പാദിപ്പിക്കുന്ന കാര്യത്തില്‍ ബീറ്റ വകഭേദത്തേക്കാള്‍ മികച്ച ഫലമാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതാണ് ബീറ്റ വകഭേദം. കോവിഡിനെതിരെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്‍റെ വാക്‌സിന്‍ 85 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിവാസവും മരണവും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സിംഗിൾ ഷോട്ട് വാക്സിൻ വിതരണം വേഗത്തിലാക്കാൻ ഇന്ത്യൻ സർക്കാരുമായി ചർച്ച നടത്തിവരികയാണെന്ന് കമ്പനി ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.സിംഗിൾ ഷോട്ട് വാക്സിൻ ഈ മാസം അവസാനം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16