Quantcast

'ഇനിയും ബീജം ദാനം ചെയ്താൽ 90 ലക്ഷം പിഴ'-600 കുട്ടികളുടെ അച്ഛനോട് ഡച്ച് കോടതി

മെയ്ജറിന്റെ ബീജത്തിലൂടെയുണ്ടായ കുട്ടികളുടെ അവകാശം ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് ഡച്ച് കോടതിയുടെ ഉത്തരവ്

MediaOne Logo

Web Desk

  • Published:

    28 April 2023 3:27 PM GMT

JonathanMeijerbannedfromdonatingsperm, JonathanMeijerspermdonationban, JonathanMeijerspermdonation, spermdonation, JonathanMeijer, fatherof600children
X

ആംസ്റ്റർഡാം: 600ഓളം കുട്ടികളുടെ അച്ഛനായയാളെ ബീജം ദാനം ചെയ്യുന്നതിൽനിന്ന് വിലക്കി കോടതി. നെതർലൻഡ്‌സ് സ്വദേശിയായ ജൊനാഥൻ മെയ്ജറിനെതിരെയാണ് കോടതിയുടെ നടപടി. ബീജദാനത്തിലൂടെയാണ് 41കാരൻ ഇത്രയും കുട്ടികളുടെ അച്ഛനായത്. ഇനിയും ഇതു തുടർന്നാൽ കനത്ത പിഴ നേരിടേണ്ടിവരുമെന്ന് ഡച്ച് കോടതി മുന്നറിയിപ്പ് നൽകിയതായി 'ദ ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്തു.

ക്ലിനിക്കുകൾക്ക് ബീജം ദാനം ചെയ്യുന്നത് നിർത്താനാണ് കോടതി ആവശ്യപ്പെട്ടത്. ഇനിയും ഇത് തുടർന്നാൽ കനത്ത പിഴ ചുമത്തും. ഒരു ബീജത്തിന് ഒരു ലക്ഷം യൂറോ(ഏകദേശം 90 ലക്ഷം രൂപ)യാണ് പിഴയൊടുക്കേണ്ടിവരിക. ഏതെങ്കിലും ക്ലിനിക്കുകളിൽ ബീജം ശേഖരിച്ചുവച്ചിട്ടുണ്ടെങ്കിൽ അതു നശിപ്പിക്കാൻ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മെയ്ജറിന്റെ ബീജത്തിലൂടെയുണ്ടായ കുട്ടികളെയും ബീജം സ്വീകരിച്ച രക്ഷിതാക്കളെയും പ്രതിനിധീകരിച്ച് ഒരു ഫൗണ്ടേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. ഇദ്ദേഹം ബീജദാനം തുടരുന്നത് കുട്ടികളുടെ സ്വകാര്യ ജീവിതത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. അറിയാതെ രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗികബന്ധത്തിലേർപ്പെടാൻ സാധ്യതയുണ്ട്. ഇതിനാൽ, കുട്ടികൾക്ക് സ്വസ്ഥമായി പ്രണയബന്ധത്തിലേർപ്പെടാനാകില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

2017ലാണ് ജൊനാഥൻ മെയ്ജറിന്റെ ബീജദാനം വാർത്തയാകുന്നത്. ഈ സമയത്ത് നൂറോളം കുട്ടികളുടെ പിതാവായിരുന്നു ഇദ്ദേഹം. അന്ന് ബീജക്ലിനിക്കുകൾക്ക് സംഭാവന നൽകുന്നത് ഡച്ച് കോടതി വിലക്കിയിരുന്നു. എന്നാൽ, ഇതിനുശേഷവും ഇദ്ദേഹം നെതർലൻഡ്‌സിനു പുറത്ത് ബീജദാനം തുടരുകയായിരുന്നു. ഡാനിഷ് ബീജബാങ്കായ ക്രിയോസിനടക്കം മെയ്ജർ ബീജം നൽകിയിരുന്നു. പേരുമാറ്റിയും അല്ലാതെയും ഇതു തുടരുകയായിരുന്നുവെന്നാണ് ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Summary: Jonathan Meijer, father of up to 600 children, banned from donating sperm by Dutch court

TAGS :

Next Story