വംശീയ കൂട്ടക്കൊല റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍; വീഡിയോ
കരച്ചില്‍ കാരണം റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനാകാതെ വിഷമിക്കുന്ന റിപ്പോര്‍ട്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്
യു.എസ്: അമേരിക്കയിലെ ബഫല്ലോയിലുണ്ടായ വംശീയ കൂട്ടക്കൊല റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍. കരച്ചില്‍ കാരണം റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനാകാതെ വിഷമിക്കുന്ന റിപ്പോര്‍ട്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മേയ് 14നായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. 18 കാരൻ ഒരു സൂപ്പർമാർക്കറ്റിൽ പത്ത് പേരെയാണ് വെടിവച്ചു കൊന്നത്. വംശീയ പ്രേരിതമായിരുന്നു ആക്രമണം. ടോപ്‌സ് ഫ്രണ്ട്‌ലി മാർക്കറ്റിൽ പെയ്‌ടൺ ജെൻഡ്രൺ എന്ന പതിനെട്ടുകാരൻ നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കൂട്ടക്കൊല നടന്ന സൂപ്പർമാർക്കറ്റിനു പുറത്ത് നിന്ന് സംഭവത്തെക്കുറിച്ച് തത്സമയം റിപ്പോർട്ട് ചെയ്ത വിക്ടർ ബ്ലാക്ക് വെൽ എന്ന സി.എൻ.എൻ അവതാരകനാണ് പറഞ്ഞു പൂർത്തിയാക്കാനാകാതെ ക്യാമറക്കു മുന്നിൽ വിതുമ്പിയത്. ഇതിന്‍റെ വീഡിയോ എൻബിസി യൂണിവേഴ്‌സലിന്റെ സീനിയർ എക്‌സിക്യൂട്ടീവ് മൈക്ക് സിംഗ്ടൺ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ, വിക്ടർ ബ്ലാക്ക്‌വെൽ വെടിവപ്പിന്‍റെ ദൃക്‌സാക്ഷികളിലൊരാളോട് സംസാരിക്കുന്നതാണ് തുടക്കം. എപ്പോഴും അദൃശ്യമായിരിക്കാനാണ് താൻ മകളെ പഠിപ്പിച്ചിരിക്കുന്നതെന്ന് യുവതി പറഞ്ഞു. താൻ കാറിലിരുന്ന് എണ്ണുകയായിരുന്നുവെന്ന് 15 വരെ താൻ എണ്ണിയെന്നും പിന്നീട് സ്റ്റുഡിയിയോലുള്ള സഹപ്രവർത്തക അലിസിൻ കാമറോട്ടയോട് ബ്ലാക്ക്‌വെൽ പറഞ്ഞു. ഇതിനെക്കുറിച്ച് ചർച്ചകളും സംഭാഷണങ്ങളും ധാരാളം നടക്കുന്നു.
ഡെമോക്രാറ്റുകൾ തോക്കുകളെ പഴി പറയും. റിപ്പബ്ലിക്കൻമാർ മാനസികാരോഗ്യം പറയും, ഒന്നും മാറില്ല. ഒരുപക്ഷേ ഈ വർഷം തന്നെ ഇനിയുമിത് കാണേണ്ടി വരും. പിന്നീട് നമ്മൾ രാഷ്ട്രീയ സംഭാഷണത്തിൽ ഏർപ്പെടും. എന്നാൽ നമ്മൾ ഇങ്ങനെയാണോ ജീവിക്കേണ്ടത്? നഗരങ്ങൾ തോറും ഇത് തുടർന്നുകൊണ്ടേയിരിക്കാനാണോ വിധിച്ചിരിക്കുന്നത്- വിക്ടർ ബ്ലാക്ക്‌വെൽ വിതുമ്പിക്കൊണ്ട് ചോദിച്ചു. കരഞ്ഞുകൊണ്ടാണ് വിക്ടര്‍ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഇരുപത് ലക്ഷത്തിലേറെ പേരാണ് കണ്ടത്.
"I've done 15 of these." CNN Anchor Victor Blackwell breaks down in tears reporting from the scene of the Buffalo mass shooting. pic.twitter.com/fAy6s7VWuN
— Mike Sington (@MikeSington) May 16, 2022
Adjust Story Font
16