Quantcast

'ട്രൂഡോ ജി20 ഉച്ചകോടിക്കെത്തിയത് വിമാനത്തിൽ നിറയെ കൊക്കൈനുമായി'; ആരോപണങ്ങളിൽ വിശദീകരണവുമായി കാനഡ

'സീ ന്യൂസി'ലെ ചർച്ചയ്ക്കിടെയായിരുന്നു കാനഡയിലെ മുൻ ഇന്ത്യൻ അംബാസഡർ ദീപക് വോറയുടെ ആരോപണം

MediaOne Logo

Web Desk

  • Updated:

    2023-09-29 10:00:10.0

Published:

29 Sep 2023 9:28 AM GMT

Justin Trudeau in delhi airport G20, Justin Trudeau cocaine controversy, Canada-India diplomatic tension, Canada PM Justin Trudeau, Deepak Vohra,
X

ഒട്ടാവ: ജി20 ഉച്ചകോടിക്കെത്തിയ വിമാനത്തിൽ നിറയെ കൊക്കൈനായിരുന്നുവെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആരോപണം തീർത്തും വ്യാജമാണെന്ന് വാർത്താകുറിപ്പിൽ ട്രൂടോ വ്യക്തമാക്കി. ഇന്ത്യ-കാനഡ നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെയായിരുന്നു മുൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദീപക് വോറ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

ദീപക് ചൗരസ്യ നയിച്ച 'സീ ന്യൂസ്' ടെലിവിഷൻ ചർച്ചയ്ക്കിടെയായിരുന്നു ദീപക് വോറയുടെ ആരോപണം. പൊലീസ് നായ നടത്തിയ പരിശോധനയിൽ ജസ്റ്റിൻ ട്രൂഡോ ജി20 ഉച്ചകോടിക്കെത്തിയ വിമാനത്തിൽ നിറയെ കൊക്കൈനുകൾ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ചർച്ചയിൽ വോറ അവകാശപ്പെട്ടത്. കൊക്കൈൻ അടിച്ച് കിറുക്കിലായതുകൊണ്ടാണ് കാനഡ പ്രധാനമന്ത്രി ജി20 വിരുന്നിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

''രണ്ടു ദിവസത്തോളം ട്രൂഡോ ന്യൂഡൽഹിയിലെ മുറിയിൽനിന്നു പുറത്തിറങ്ങിയില്ല. രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുത്തില്ല. മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ മയക്കത്തിലായിരുന്നു അദ്ദേഹമെന്നാണ് ആളുകൾ പറയുന്നത്. ഡൽഹി വിമാനത്താവളത്തിൽ വച്ച് എന്റെ ഭാര്യ കണ്ടപ്പോഴും അദ്ദേഹം മാനസികസംഘർഷം അനുഭവിക്കുന്ന പോലെയാണ് അനുഭവപ്പെട്ടത്.''-ഇങ്ങനെ പോകുന്നു ദീപക് വോറയുടെ ഗുരുതരമായ ആരോപണങ്ങൾ. സുഡാനിലെ ഇന്ത്യൻ അംബാസഡറായിരുന്നു വോറ.

ആരോപണങ്ങൾ കാനഡ പ്രധാനമന്ത്രിയുടെ ഓഫിസ് അപ്പാടെ തള്ളിക്കളഞ്ഞു. ശുദ്ധ കളവാണിത്. വ്യാജവിവരങ്ങൾ എങ്ങനെയാണു വാർത്തയാകുന്നത് എന്നതിന്റെ അസ്വസ്ഥജനകമായ ഉദാഹരണമാണിതെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

Summary: 'Absolutely false': Canada PMO dismisses former Indian diplomat's allegations that Justin Trudeau’s plane to India was ‘full of cocaine’

TAGS :

Next Story