Quantcast

ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ ശ്രദ്ധേയ നേട്ടവുമായി മലയാളി സഹോദരങ്ങൾ

എംഐടി ബോസ്റ്റണിൽ നടന്ന ഫെസ്റ്റ് സംഘടിപ്പിച്ചത് സൈ​ബ​ർ സ്‌​ക്വ​യ​ർ ആണ്

MediaOne Logo

Web Desk

  • Published:

    5 Feb 2025 8:24 AM

ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ ശ്രദ്ധേയ നേട്ടവുമായി മലയാളി സഹോദരങ്ങൾ
X

ബോസ്റ്റൺ: ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് 2025-ൽ തിളങ്ങുന്ന നേട്ടവുമായി മലയാളി സഹോദരങ്ങൾ. കാസർഗോഡ് സ്വദേശികളും കനേഡിയൻ പൗരന്മാരുമായ ദുആ ഓസ്മാൻ, സാകി ഓസ്മാൻ എന്നിവരാണ് അതാത് വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടി മികച്ച നേട്ടം കരസ്ഥമാക്കിയത്. എംഐടി ബോസ്റ്റണിൽ നടന്ന ഫെസ്റ്റ് സംഘടിപ്പിച്ചത് യു.​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ സ്‌​ക്വ​യ​ർ ആണ്.

വെബ്/മൊബൈൽ ആപ്പ് വിഭാഗത്തിലാണ് ദുആ പങ്കെടുത്തത്. പഠനം ആകർഷകവും രസകരവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ഒരു സംവേദനാത്മക വെബ്‌സൈറ്റായ 'ഗ്ലോബൽ ക്വസ്റ്റ്' എന്ന പ്രോജെക്ടിലൂടെയാണ് ദുആ രണ്ടാം സ്ഥാനം നേടിയത്. എഐ വിഭാഗത്തിൽ മത്സരിച്ച സാകി, വാചകങ്ങളിൽ നിന്ന് വികാരങ്ങൾ മനസിലാക്കി ഉപയോക്താവിന്റെ മനസികാവസ്ഥക്ക് അനുസരിച്ച് പാട്ടുകൾ നിർദേശിക്കുന്ന സ്മാർട്ട് ആപ്ലിക്കേഷനായ 'ഇമോമെലഡി' എന്ന പ്രൊജക്റ്റ് ആണ് അവതരിപ്പിച്ചത്. 2023 മുതൽ സൈബർ സ്‌ക്വയറിലൂടെ പരിശീലനം നേടിയാണ് സഹോദരങ്ങൾ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തിയത്.

വിവരസാങ്കേതികരംഗത്തെ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയാണ് ഇന്റർനാഷനൽ ഡിജിറ്റൽ ഫെസ്റ്റിവൽ. ലോകമെമ്പാടുമുള്ള മികച്ച വിദ്യാർത്ഥി ടെക് പ്രതിഭകളെ ഫെസ്റ്റ് ഒരുമിച്ച് കൊണ്ട് വരികയും, അവരുടെ നൂതന സാങ്കേതിക കഴിവുകൾ പ്രദർശിപ്പിക്കാൻ വേദി നൽകുകയും ചെയ്യുന്നു. ഇ​ന്ത്യ, മി​ഡി​ലീ​സ്റ്റ്, യു.​കെ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, കോ​ഡി​ങ്, റോ​ബോ​ട്ടി​ക്സ് എ​ന്നി​വ​ക്കു​ള്ള പാ​ഠ്യ​പ​ദ്ധ​തി ന​ൽ​കി​വ​രു​ന്ന സൈ​ബ​ർ സ്‌​ക്വ​യ​ർ നടത്തുന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡി​ജി​റ്റ​ൽ ഫെ​സ്റ്റി​ന്‍റെ മൂന്നാം പതിപ്പാണിത്.

TAGS :

Next Story