ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു; ഇന്ത്യൻ യുവാവ് അറസ്റ്റിൽ
ഈസ്റ്റ് ലണ്ടൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ സോന ബിജുവിന് ഗുരുതരമായി കുത്തേറ്റത്
മലയാളി വിദ്യാർത്ഥിനിക്ക് ലണ്ടനിലെ റെസ്‌റ്റോറന്റിൽ കുത്തേറ്റു. കഴിഞ്ഞ ദിവസം ഈസ്റ്റ്ഹാമിലെ ഹൈദരാബാദ് വാല റെസ്‌റ്റോറന്റിലാണ് 22കാരിയായ സോന ബിജുവിന് ഗുരുതരമായി കുത്തേറ്റത്. സംഭവത്തിൽ ഇന്ത്യൻ സ്വദേശിയായ ശ്രീറാം അംബർള(23)യ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. റെസ്‌റ്റോറന്റിൽ പാർട്‌ടൈമായി ജോലി ചെയ്യുന്ന സോന ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് ഇയാൾ കത്തിയുമായി ആക്രമിച്ചത്. യുവതിയുടെ ശരീരത്തിൽ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഇയാളെ തടയാൻ ശ്രമിച്ച റെസ്റ്റോറന്റ് ജീവനക്കാരെയും ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവരെയും പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.
ഗുരുതരാവസ്ഥയിലായിരുന്ന സോനുയെ ഉടൻ ആശുപത്രിയിലെത്തിച്ചു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിക്കുമ്പോൾ സോനയുടെ ശരീരത്തിൽ 20ഓളം സ്ഥലത്ത് കുത്തേറ്റ മുറിവുകളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഈസ്റ്റ് ലണ്ടൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് സോന ബിജു. ഏതാനും ദിവസങ്ങൾക്കുമുൻപാണ് ഇവർ ലണ്ടനിലെത്തിയതെന്നാണ് അറിയുന്നത്. സർവകലാശാല അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെംസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇയാൾക്ക് ലണ്ടനിൽ കൃത്യമായ വിലാസമൊന്നുമില്ലെന്നാണ് അറിയുന്നത്.
Summary: Kerala student working as waitress nearly stabbed to death in Hyderabad restaurant in London
Adjust Story Font
16