Quantcast

ഗസ്സയിലെ യുദ്ധം; ബഹിഷ്കരണത്തിന് പിന്നാലെ 108 ഔട്ട്​ലെറ്റുകൾ അടച്ചു പൂട്ടി കെ.എഫ്.സി

ആഗോളതലത്തിൽ കെ.എഫ്.സിക്കെതിരെ വലിയതോതിൽ ബഹിഷ്കരണ കാമ്പയിനാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-05-02 05:47:50.0

Published:

2 May 2024 5:42 AM GMT

KFC
X

ക്വാലലമ്പൂർ: ഗസ്സയിലെ യുദ്ധത്തിന് പിന്നാലെ ആരംഭിച്ച ബഹിഷ്കരണ കാമ്പയിനിൽ അമേരിക്കൻ ഫുഡ് ശൃംഖലയായ കെ.എഫ്.സിയുടെ 108 ഔട്ട്​ലെറ്റുകൾ മലേഷ്യയിൽ അടച്ചു പൂട്ടി. മലേഷ്യയിൽ 600 ഔട്ട്​ലെറ്റുകളാണുള്ളത്.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയെ അമേരിക്ക പിന്തുണച്ചതിന് പിന്നാലെ കെ.എഫ്.സിയടക്കമുള്ള ആഗോള ഫുഡ് ശൃംഖലകൾക്ക് വൻ തോതിൽ ബഹിഷ്കരണം നേരിടേണ്ടി വന്നിരുന്നു. മലേഷ്യയിലെ കെലന്തൻ സംസ്ഥാനത്തുള്ള ഔട്ട്​ലെറ്റുകളാണ് ഏറെയും അടച്ചുപൂട്ടിയത്. ‘ബഹിഷ്കരണത്തെ തുടർന്ന് കച്ചവടത്തിൽ വൻതോതിൽ ഇടിവാണുണ്ടായത്. വരുമാനത്തിലും വൻ തോതിൽ കുറവുണ്ടായതിന് പിന്നാലെയാണ് ഔട്ട്​ലെറ്റുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായ​തെന്ന് അധികൃതർ വിശദീകരിച്ചു’.

അടച്ചുപൂട്ടിയ ഔട്ട്​ലെറ്റുകളിലെ ജീവനക്കാരെ തുറന്ന് പ്രവർത്തിക്കുന്ന മറ്റ് ഔട്ട്​ലെറ്റുകളിലേക്ക് നിയമിച്ചതായി കമ്പനി അധികൃതർ വിശദീകരിച്ചു. ഗസ്സയി​ൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇസ്രായേൽ സേനക്ക് പിന്തുണ നൽകിയ വിവിധ കുത്തകകമ്പനികൾക്ക് നേരെ വൻതോതിൽ ബഹിഷ്കരണം നടന്നിരുന്നു.

ഇസ്രായേൽ സേനക്ക് സൗജന്യമായി ഭക്ഷണം നൽകുന്നുണ്ടെന്ന് പ്രഖ്യാപിച്ച മക്ഡൊണാൾഡ്സിനെതിരെ വൻതോതിൽ ബഹിഷ്കരണ കാമ്പയിനും നടന്നിരുന്നു. ഇതിന് പിന്നാലെ കമ്പനിക്ക് മിഡിൽ ഈസ്റ്റ് ഉൾപ്പടെ പല വിപണികളിലും വൻതോതിൽ നഷ്ഡമുണ്ടായെന്ന് മക്ഡൊണാൾഡ്സിന്റെ സി.ഇ.ഒ ക്രിസ് ചെംചിൻസ്കി ജനുവരിയിൽ വെളിപ്പെടുത്തിയിരുന്നു.സ്റ്റാർബക്സിനെതിരെയും വലിയതോതിൽ ബഹിഷ്കരണം നടന്നിരുന്നു.

TAGS :

Next Story