ഉത്തര കൊറിയയുടെ സുപ്രധാന വാർത്താവതാരകക്ക് ലക്ഷറി അപ്പാർട്ട്‌മെൻറ് നൽകി കിം ജോങ് ഉൻ
1994ൽ ഉന്നിന്റെ പിതാര് കിം 2 സുങ്ങിന്റെ മരണം, 2006ലെ ആദ്യ ന്യൂക്ലിയർ പരീക്ഷണം എന്നിവയടക്കമുള്ള സുപ്രധാന സംഭവങ്ങളുടെ വാർത്ത അവതരിപ്പിച്ച റി ചുൻ ഹിക്കാണ് അപ്പാർട്ട്‌മെൻറ് നൽകിയത്
ഉത്തര കൊറിയയുടെ ചരിത്രത്തിലെ സുപ്രധാന വാർത്തകൾ അവതരിപ്പിച്ച മാധ്യമപ്രവർത്തകക്ക് ലക്ഷറി അപ്പാർട്ട്‌മെൻറ് നൽകി പ്രസിഡൻറ് കിം ജോങ് ഉൻ. 1994ൽ ഉന്നിന്റെ പിതാര് കിം 2 സുങ്ങിന്റെ മരണം, 2006ലെ ആദ്യ ന്യൂക്ലിയർ പരീക്ഷണം എന്നിവയടക്കമുള്ള സുപ്രധാന സംഭവങ്ങളുടെ വാർത്ത അവതരിപ്പിച്ച റി ചുൻ ഹിക്കാണ് അപ്പാർട്ട്‌മെൻറ് നൽകിയത്. 50 വർഷം സേവനം നിർവഹിച്ച എഴുപതുകാരിയായ ഇവരും കിമ്മും തലസ്ഥാനമായ ഫിഗ്യാങിലെ റിവർസൈഡ് അപ്പാർട്ട്‌മെൻറിൽ നിൽക്കുന്ന ചിത്രം ഔദ്യോഗിക മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.
പ്രതിബദ്ധതയുടെ കണ്ണീരുമായി രാത്രി മുഴുവൻ ഉണർന്നിരുന്ന ഇവർക്ക് ഹോട്ടലിന് സമാനമായ വസതിയാണ് നൽകിയിരിക്കുന്നതെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെ.സി.എൻ.എ പറഞ്ഞു. കിം 2 സങ്ങിന്റെ 110ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് അപ്പാർട്ട്‌മെൻറ് കോംപ്ലക്‌സ് തുറന്നുകൊടുത്തത്.
Kim Jong Un offers luxury apartment to North Korea's Famous news anchor
Adjust Story Font
16