Quantcast

ചാൾസ് രാജാവിന്‍റെ കിരീടധാരണം ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ബ്രിട്ടനിലെത്തും

MediaOne Logo

Web Desk

  • Published:

    3 May 2023 1:15 AM GMT

Charles III
X

ചാള്‍സ് രാജാവ്

ലണ്ടന്‍: ബ്രിട്ടനിൽ ചാൾസ് രാജാവിന്‍റെ കിരീടധാരണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ശനിയാഴ്ചയാണ് ചടങ്ങുകൾ നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ബ്രിട്ടനിലെത്തും.


കാന്‍റന്‍ബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി പുറത്തുവിട്ടത് പ്രകാരം പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള കാര്യപരിപാടിക്കാണ് ശനിയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബി സാക്ഷിയാകുക. ഭരണകൂട മേധാവിക്കും പ്രത്യേക പങ്കുണ്ടെന്ന് ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകായിരിക്കും ബൈബിൾ വായിക്കുക. കിരീടധാരണത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് വെള്ളിയാഴ്ച യു.കെയിലെത്തും.ബ്രിട്ടനുമായി ഇന്ത്യയ്ക്ക് ചരിത്രബന്ധമുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.



നടി സോനം കപൂർ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ഏക സെലിബ്രിറ്റിയാകും. മുസ്‍ലിം,ഹിന്ദു,സിഖ്, ജൂത പ്രതിനിധികളും ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിലെ പുരോഗിതരും കിരീടധാരണചടങ്ങിൽ പങ്കെടുക്കും. എന്നാൽ 70 വർഷങ്ങൾക്ക് മുൻപ് നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം കാണാൻ എത്തിയത് വൻ ജനാവലിയാണെങ്കിൽ ഇത്തവണ ചാൾസിന്‍റെ സ്ഥാനാരോഹണം കാണാൻ വലിയ വിഭാഗം ജനങ്ങൾക്ക് താല്‍പര്യമില്ല എന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story