Quantcast

89 തവണ കത്തികൊണ്ട് കുത്തി; ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ലെന്ന് കോടതി

വർഷങ്ങളോളമായി വലിയ പീഡനമാണ് ജാനറ്റ് ഭർത്താവിൽ നിന്നും ഏറ്റുവാങ്ങിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-26 12:24:08.0

Published:

26 Sep 2022 10:09 AM GMT

89 തവണ കത്തികൊണ്ട് കുത്തി; ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ലെന്ന് കോടതി
X

ഹൂസ്റ്റൺ: ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ഭാര്യയെ വെറുതെ വിട്ട്‌ കോടതി. 72കാരിയായ ജാനറ്റ് അലക്‌സാണ്ടറ്‌നെയാണ് ആറു ദിവസം നീണ്ടുനിന്ന വിചാരണക്ക് ശേഷം കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 2018 ഏപ്രിൽ 27നായിരുന്നു സംഭവം. വർഷങ്ങളോളമായി വലിയ പീഡനമാണ് ജാനറ്റ് ഭർത്താവിൽ നിന്നും ഏറ്റുവാങ്ങിയിരുന്നത്.

ഒരു ദിവസം ഇയാൾ ഭാര്യയോട് വഴക്കിടുകയും കത്തിയെടുത്ത് ജാനറ്റിനെ കുത്താനും ശ്രമിച്ചു. അതിനിടയിൽ കത്തി പിടിച്ചുവാങ്ങിയ ജാനറ്റ് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അയാളുടെ ശരീരത്തിൽ 89 തവണ കുത്തേറ്റതായി പോസ്റ്റമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാനെത്തുന്നത്. എന്നാൽ ഈ സമയം വീട്ടിലുണ്ടായിരുന്ന ജാനറ്റ് വീടിന് തീവെക്കുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പിന്നീട് പ്രതിയെ കോടതിയിൽ ഹാജറാക്കിയതിന് ശേഷമാണ് നിർണായക സംഭവങ്ങളുണ്ടായത്. വർഷങ്ങളോളം നീണ്ടുനിന്ന പീഡനത്തെ തുടർന്നാണ് പ്രതി കുറ്റം ചെയ്തതെന്നും അറസ്റ്റ് ഒഴിവാക്കാനായിരുന്നുആത്മഹത്യാ ശ്രമമെന്നും കോടതി നിരീക്ഷിച്ചു. സ്വയ രക്ഷക്ക് വേണ്ടിയാണ് കുറ്റംചെയ്തതെന്ന് കണ്ടെത്തിയകോടതി ജാനറ്റിനെ വെറുതെ വിടുകയായിരുന്നു.

കേസിൽ ജൂറിയെടുത്ത തീരുമാനം സ്വാഗതാർഹമാണെന്ന് ജാനറ്റിന്റെ അഭിഭാഷകൻ പറഞ്ഞു. 40 വർഷത്തെ ദാമ്പത്യ ജീവിതം നരകതുല്യമായിരുന്നുവെന്നും സ്വയരക്ഷക്ക് വേണ്ടിയാണ് ജാനറ്റ് കൃത്യം ചെയ്തതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഈ മാസം 20നായിരുന്നു കേസിന്റെ വിധി.

TAGS :

Next Story