'ഡെല്‍റ്റയെക്കാള്‍ മരണസാധ്യത'; ലാംഡ വകഭേദം മാരകമെന്ന് മലേഷ്യ
കരുതിയിരിക്കേണ്ട വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റയെ വിശേഷിപ്പിച്ചത്
കോവിഡിന്റെ ലാംഡ വകഭേദം മാരകമെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം. ലാംഡക്ക് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരണസാധ്യത കൂടുതലാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുപ്പതിലധികം രാജ്യങ്ങളിലാണ് ലാംഡ ഇതിനോടകം സ്ഥിരീകരിച്ചത്. പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.
ഡെല്‍റ്റ വകഭേദത്തേക്കാള്‍ വിനാശകാരിയാണ് ലാംഡ വകഭേദമെന്ന് യു.കെ ആരോഗ്യമന്ത്രാലയവും കണ്ടെത്തിയിരുന്നു. യു.കെയില്‍ ഇതുവരെ ആറുപേര്‍ക്കാണ് ലാംഡ റിപ്പോര്‍ട്ട് ചെയ്തത്. മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളും ലാംഡ വകഭേദമാണെന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
എട്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ലാംഡ റിപ്പോര്‍ട്ട് ചെയ്‌തെന്ന് പി.എ.എച്ച്.ഒ റീജ്യനല്‍ അഡൈ്വസര്‍ ജെയ്‌റോ മെന്‍ഡസ് പറഞ്ഞു. എന്നാല്‍ ലാംഡ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച കൂടുതല്‍ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരേണ്ടതുണ്ട്. ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി തുടരുന്നതിനിടെയാണ് ലാംഡ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കരുതിയിരിക്കേണ്ട വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റയെ വിശേഷിപ്പിച്ചത്.
Adjust Story Font
16