Quantcast

വിദ്യാർത്ഥിനിക്ക് ക്രൂരപീഡനം; പ്രതിയെ കോടതിയിൽ സംഘം ചേർന്ന് മർദ്ദിച്ച് അഭിഭാഷകർ

രോഷാകുലരായ അഭിഭാഷകർ ഡാനിഷിന് നേരെ ചെരുപ്പെറിയുകയും സംഘംചേർന്ന് മർദ്ദിക്കുകയുമായിരുന്നു.

MediaOne Logo

Web Desk

  • Published:

    19 Aug 2022 11:13 AM GMT

വിദ്യാർത്ഥിനിക്ക് ക്രൂരപീഡനം; പ്രതിയെ കോടതിയിൽ സംഘം ചേർന്ന് മർദ്ദിച്ച് അഭിഭാഷകർ
X

ലാഹോർ: പഞ്ചാബിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിക്ക് പാക് കോടതിയിൽ അഭിഭാഷകരുടെ മർദ്ദനം. ഷെയ്ഖ് ഡാനിഷ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. ഫൈസലാബാദിലെ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. രോഷാകുലരായ അഭിഭാഷകർ ഡാനിഷിന് നേരെ ചെരുപ്പെറിയുകയും സംഘംചേർന്ന് മർദ്ദിക്കുകയുമായിരുന്നു.

പോലീസ് ഇടപെട്ടാണ് പ്രതിയെ രക്ഷപെടുത്തി ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കിയത്. ആഗസ്ത് എട്ടിനാണ് കേസിനാസ്പദമായ സംഭവം. വിവാഹം കഴിക്കാൻ വിസമ്മതിച്ച മെഡിക്കൽ വിദ്യാർത്ഥിയെ ഇയാൾ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഡാനിഷിനൊപ്പം 15 പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

TAGS :

Next Story