വിവാഹ ചടങ്ങിനായി പോകുന്നതിനിടെ ഇടിമിന്നലേറ്റ് 16 മരണം
വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ നദിയിലൂടെ വഞ്ചിയിൽ വരികയായിരുന്നു വരനും കൂട്ടരും
വിവാഹ ചടങ്ങിനായി പോകുന്നതിനിടെ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു. വരന് പരിക്കേറ്റു. ബംഗ്ലാദേശിലെ ഷിബ്ഗഞ്ജിലാണ് സംഭവം.
വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ നദിയിലൂടെ വഞ്ചിയിൽ വരികയായിരുന്നു വരനും കൂട്ടരും. കനത്ത മഴയുണ്ടായിരുന്നു. ശക്തിയായ ഇടിമിന്നല്‍ കൂടിയുണ്ടായതോടെ സംഘം വഞ്ചി കരയ്ക്കടുപ്പിച്ചു. ഇതിനിടയിലാണ് ഇടിമിന്നലേറ്റത്. 16 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വധു സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല.
ബംഗ്ലാദേശില്‍ ഒരാഴ്ചയായി കനത്ത മഴയാണ്. കോക്സ് ബസാറില്‍ കനത്ത മഴയില്‍പ്പെട്ട് 20 പേര്‍ മരിച്ചു. ഇവരില്‍ ആറ് പേര്‍ റോഹിങ്ക്യൻ അഭയാർഥികളാണ്.
ഇടിമിന്നലേറ്റ് ബംഗ്ലാദേശില്‍ പ്രതിവര്‍ഷം നൂറുകണക്കിനാളുകളാണ് മരിക്കുന്നത്. 2016ൽ ഇരുനൂറിലധികം പേര്‍ ഇടിമിന്നലേറ്റു മരിച്ചെന്നായി ഔദ്യോഗിക കണക്ക്. മെയിൽ ഒരു ദിവസം 82 പേർ മരിച്ചു. വനനശീകരണം ഇടിമിന്നലേറ്റുള്ള മരണനിരക്ക് വർധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതവും ഇടിമിന്നൽ മരണങ്ങളും കുറയ്ക്കാനായി ബംഗ്ലാദേശില്‍ നിരവധി പനകള്‍ നട്ടുപിടിപ്പിക്കുന്നുണ്ട്.
Adjust Story Font
16