യുക്രൈൻ സൈനികന്റെ നെഞ്ചിൽ തുളഞ്ഞുകയറിയ പൊട്ടാത്ത ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ നീക്കി
ഹൃദയത്തിന്റെ തൊട്ടുതാഴെ തുളഞ്ഞുകയറിയ ഗ്രനേഡ് സൈനിക സർജൻമാർ വളരെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
കിയവ്: യുക്രൈൻ സൈനികന്റെ നെഞ്ചിൽനിന്ന് പൊട്ടാത്ത ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഹൃദയത്തിന്റെ തൊട്ടുതാഴെ തുളഞ്ഞുകയറിയ ഗ്രനേഡ് സൈനിക സർജൻമാർ വളരെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
''ഞങ്ങളുടെ സൈനിക ഡോക്ടർമാർ പൊട്ടാത്ത വി.ഒ.ജി ഗ്രനേഡ് സൈനികന്റെ ശരീരത്തിൽനിന്ന് നീക്കം ചെയ്തു. ഡോക്ടർമാരുടെയും രോഗിയുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ട് സ്‌ഫോടക വസ്തു വിദഗ്ധൻമാരുടെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയ നടത്തിയത്''-യുക്രൈൻ സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് ഫേസ്ബുക്കിൽ കുറിച്ചു.
ഗ്രനേഡ് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ ഇലക്ട്രോകൊഗുലേഷൻ ഇല്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ വൈദ്യുതി ഉപയോഗിച്ച് രക്തയോട്ടം താൽക്കാലികമായി നിർത്തുന്ന പ്രക്രിയയാണ് ഇലക്ട്രോകൊഗുലേഷൻ.
Next Story
Adjust Story Font
16