മാലിയില്‍ ബസില്‍ സ്ഫോടനം; 11 മരണം, നിരവധി പേര്‍ക്ക് പരിക്ക്
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ സാധാരണക്കാരാണെന്നാണ് റിപ്പോര്‍ട്ട്
ബമാകോ: സെൻട്രൽ മാലിയിൽ ബസ് സ്‌ഫോടകവസ്തുവിൽ ഇടിച്ചതിനെ തുടർന്ന് 11 പേർ മരിക്കുകയും 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ സാധാരണക്കാരാണെന്നാണ് റിപ്പോര്‍ട്ട്. മോപ്തി മേഖലയിലെ ബന്ദിയാഗരയ്ക്കും ഗൗണ്ടകയ്ക്കും ഇടയിലുള്ള റോഡിൽ ഉച്ചയ്ക്കാണ് സ്‌ഫോടനമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തീവ്രവാദ ആക്രമണങ്ങളുടെ കേന്ദ്രമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മൈനുകളും ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങളും (ഐഇഡി) തീവ്രവാദികളുടെ ഇഷ്ട ആയുധങ്ങളിൽ ഒന്നാണ്.
A bus blast in Mali has killed at least 11 people and injured dozens more, according to a hospital source. The bus hit an explosive device in the Mopti area, known as a hotbed for jihadist violence: AFP
— ANI (@ANI) October 14, 2022
Adjust Story Font
16