സിംഗപ്പൂരിൽ 500 പോക്കിമോൻ കാർഡ് മോഷ്ടിച്ചയാൾ പിടിയിൽ | Man arrested for stealing 500 Pokemon cards in Singapore

സിംഗപ്പൂരിൽ 500 പോക്കിമോൻ കാർഡ് മോഷ്ടിച്ചയാൾ പിടിയിൽ

പ്രതിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല

MediaOne Logo

Web Desk

  • Updated:

    9 Aug 2023 12:50 PM

Published:

9 Aug 2023 12:45 PM

സിംഗപ്പൂരിൽ 500 പോക്കിമോൻ കാർഡ് മോഷ്ടിച്ചയാൾ പിടിയിൽ
X

സിംഗപ്പൂരിൽ 500 പോക്കിമോൻ കാർഡ് മോഷ്ടിച്ച 22 കാരനെ സിംഗപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇയാൾ നാല് കടകളിൽ നിന്നാണ് കാർഡ് മോഷ്ടിച്ചത്. ഇതിൽ ഒരു കടയിൽ മോഷ്ടിച്ച കാർഡുകൾ വിൽക്കാൻ ശ്രമിച്ച പ്രതിയെ മെയ് ഒമ്പതിന് പൊലീസ് പിടികൂടുകയായിരുന്നു.

ബാക്കിയുള്ള കാർഡുകൾ മെയ് 2,4,8 തിയതികളിലാണ് മോഷ്ടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളുടെയും സാക്ഷി വിസ്താരത്തിന്റെയും അടിസ്ഥാനത്തിൽ മറ്റ് മൂന്ന് സംഭവങ്ങളിലും ഇയാൾക്ക് പങ്കുള്ളതായി പൊലീസ് കണ്ടെത്തി.

പിടിച്ചെടുത്ത കാർഡുകളുടെ ഫോട്ടോകൾ പൊലീസ് പങ്കുവെച്ചെങ്കിലും കാർഡിന്റെ മൂല്യം പുറത്തു വിട്ടിട്ടില്ല. കോവിഡ് കാലത്തിന് ശേഷം പോക്കിമോൻ ട്രേഡിംഗ് കാർഡുകളുടെ മൂല്യം വർദ്ധിച്ചിട്ടുണ്ട്. പ്രശസത ബാസ്‌ക്കറ്റ് ബോൾ താരം ലോഗൻ പോൾ 2022 ഏപ്രിലിൽ 5.275 മില്ല്യൺ ഡോളറിന് പോക്കിമോൻ കാർഡുകൾ വാങ്ങുകയും ഇത് ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story