Quantcast

ലോകത്തിലെ ഏറ്റവും എരിവേറിയ 10 മുളക് 33.15 സെക്കന്‍ഡിനുള്ളില്‍ അകത്താക്കി; റെക്കോഡിട്ട് കാലിഫോര്‍ണിയക്കാരന്‍

ഒന്‍പത് മാസങ്ങള്‍ക്കു മുന്‍പുള്ള തന്‍റെ തന്നെ റെക്കോഡാണ് ഗ്രിഗറി തകര്‍ത്തത്

MediaOne Logo

Web Desk

  • Published:

    9 Nov 2022 9:24 AM GMT

ലോകത്തിലെ ഏറ്റവും എരിവേറിയ 10 മുളക് 33.15 സെക്കന്‍ഡിനുള്ളില്‍ അകത്താക്കി; റെക്കോഡിട്ട് കാലിഫോര്‍ണിയക്കാരന്‍
X

കാലിഫോര്‍ണിയ: ഒരു മുളക് തന്നെ അറിയാതെ കടിച്ചാലുള്ള എരിവിനെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ...അപ്പോള്‍ പിന്നെ ലോകത്തിലെ എരിവേറിയ മുളക് കഴിച്ചാലുള്ള അവസ്ഥ എങ്ങനെയായിരിക്കും. ഒന്നും രണ്ടുമല്ല..പത്തെണ്ണം. കാലിഫോര്‍ണിയക്കാരനായ ഗ്രിഗറി ഫോസ്റ്ററാണ് ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായ കരോലിന റീപ്പര്‍ ചില്ലീസ് കഴിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയത്.

ഒന്‍പത് മാസങ്ങള്‍ക്കു മുന്‍പുള്ള തന്‍റെ തന്നെ റെക്കോഡാണ് ഗ്രിഗറി തകര്‍ത്തത്. അന്ന് 8.72 സെക്കന്‍ഡ് കൊണ്ടാണ് മൂന്ന് കരോലിന റീപ്പര്‍ മുളക് കഴിച്ചത്. ഇപ്പോള്‍ 10 മുളക് 33.15 സെക്കന്‍ഡ് കൊണ്ട് ഗ്രിഗറി അകത്താക്കുകയും ചെയ്തു. ജലാപെനോ, ഗോസ്റ്റ് പെപ്പർ എന്നീ മുളകുകളെക്കാള്‍ എരിവ് കൂടുതലുള്ള മുളകെന്ന റെക്കോഡ് റീപ്പേഴ്‌സിന് ഉണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വ്യക്തമാക്കി. സുഹൃത്തിനൊപ്പം ഒരു മത്സരം നടത്തിയാണ് ഗ്രിഗറി ഫോസ്റ്റർ പത്തു മുളക് കഴിച്ചത്.

സ്വന്തമായി ഒരു സോസ് കമ്പനി നടത്തുകയാണ് ഫോസ്റ്റര്‍. കൂടാതെ മുളകുകള്‍ അടക്കം കൃഷി ചെയ്യുന്ന ഫാമുകളും ഉണ്ട്. വേദനയുള്ള കാര്യമാണെങ്കിലും താനത് ആസ്വദിക്കുന്നുണ്ടെന്നാണ് മുളക് കഴിച്ചതിനെക്കുറിച്ച് ഗ്രിഗറി പറയുന്നത്. മുളക് കഴിച്ചതിനു ശേഷം താന്‍ പാലും ഐസ്ക്രീമും കഴിക്കാറുണ്ടെന്നും റെക്കോഡിട്ട ശേഷം ഗ്രിഗറി കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story