Quantcast

ഫലസ്തീൻ പതാകയുമായി ലണ്ടനിലെ ബിഗ് ബെൻ ടവറിൽ കയറി യുവാവ്

അഗ്നിരക്ഷാ സേനയുടെ ക്രെയിനിൽ കയറി മൂന്ന് ഉദ്യോഗസ്ഥർ ടവറിന് മുകളിലേക്ക് കയറിയ ആളുമായി സംസാരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    8 March 2025 4:05 PM

Man holding Palestinian flag scales London’s Big Ben
X

ലണ്ടൻ: ഫലസ്തീൻ പതാകയുമായി ലണ്ടനിലെ ബിഗ് ബെൻ ടവറിൽ കയറി യുവാവ്. ബിഗ് ബെൻ സ്ഥിതി ചെയ്യുന്ന എലിസബത്ത് ടവറിന് ഏതാനും മീറ്റർ ഉയരത്തിൽ നഗ്നപാദനായ ഒരാൾ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇയാളെ താഴെയിറക്കുന്നതിനായി പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയുടെ ക്രെയിനിൽ കയറി മൂന്ന് ഉദ്യോഗസ്ഥർ ടവറിന് മുകളിലേക്ക് കയറിയ ആളുമായി സംസാരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.



യുവാവ് ടവറിന് മുകളിൽ കയറിയ സംഭവം വാർത്തയായതോടെ പാർലമെന്റ് സ്‌ക്വയറിൽ നിരവധിപേരാണ് എത്തിയത്. സംഭവത്തെ തുടർന്ന് വെസ്റ്റ്മിൻസ്റ്റർ പാലം ഇതു ഭാഗത്തേക്കും അടച്ചതായി പൊലീസ് അറിയിച്ചു.

സ്‌കോട്ട്‌ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഒരു ഗോൾഫ് ക്ലബ്ബ് പ്രതിഷേധക്കാർ നശിപ്പിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഗസ്സ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കുള്ള മറുപടിയാണ് ഇതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

TAGS :

Next Story