തോക്ക് പ്രവർത്തിച്ചില്ല: അർജന്റീന വൈസ് പ്രസിഡന്റിന് വധശ്രമത്തിൽ നിന്ന് അത്ഭുത രക്ഷ
അഴിമതിക്കേസിൽ വിചാരണ നേരിടുന്ന ക്രിസ്റ്റീന കോടതിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു സംഭവം
ബ്യൂനസ് ഐറിസ്: അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ദെ കിർച്ചനറിന് നേരെ വധശ്രമം. തോക്ക് പ്രവർത്തിക്കാഞ്ഞതിനാൽ വധശ്രമത്തിൽ നിന്ന് ഇവർ അത്ഭുതകരമായി രക്ഷപെട്ടു.
സംഭവത്തിൽ 35 കാരനായ ബ്രസീലിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന ക്രിസ്റ്റീന കോടതിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു സംഭവം. വീടിന് പുറത്ത് അനുായികളെ കാണുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നാണ് അക്രമി തോക്ക് ചൂണ്ടി കാഞ്ചി വലിച്ചത്.
തോക്കിൽ അഞ്ച് വെടിയുണ്ടകൾ ഉണ്ടായിരുന്നതായാണ് വിവരം. അർജന്റീന പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടെസ് വധശ്രമവാർത്ത സ്ഥീരീകരിച്ചു.
Next Story
Adjust Story Font
16