എംഎംഎ പരിശീലനത്തിനിടെ കാലിന് പരിക്ക്; മാർക്ക് സക്കർബർഗ് ആശുപത്രിയിൽ
അടുത്ത വർഷത്തേക്കുള്ള മത്സരത്തിന്റെ പരിശീലനത്തിനിടെയാണ് പരിക്കുണ്ടായതെന്നാണ് ഇൻസ്റ്റഗ്രാമിലെ കുറിപ്പിലുള്ളത്
മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) പരിശീലനത്തിനിടെ മാർക്ക് സക്കർബർഗിന് പരിക്ക്. കാലിന്റെ ലിഗമെന്റ് പൊട്ടിയെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നുമുള്ള വാർത്ത സക്കർബർഗ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും സക്കർബർഗ് പങ്കു വച്ചിട്ടുണ്ട്.
അടുത്ത വർഷത്തേക്കുള്ള മത്സരത്തിന്റെ പരിശീലനത്തിനിടെയാണ് പരിക്കുണ്ടായതെന്നാണ് ഇൻസ്റ്റഗ്രാമിലെ കുറിപ്പിലുള്ളത്. പരിക്ക് ഭേദമായതിന് ശേഷം പരിശീലനം തുടരാനാണ് ശ്രമിക്കുന്നതെന്നും എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും സക്കർബർഗ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് കേജ് ഫൈറ്റിന് വേണ്ടി ടെസ്‌ല മേധാവി ഇലോൺ മസ്‌ക് സക്കർബർഗിനെ വെല്ലുവിളിച്ചിരുന്നു. ഇടിമത്സരം എവിടെയാണ് നടത്തേണ്ടതെന്ന് സക്കർബർഗ് ഇൻസ്റ്റഗ്രാമിലൂടെ ചോദ്യമുന്നയിച്ചപ്പോൾ മിക്സ്ഡ് മാർഷ്യൽ ആർട്സ് പോരാട്ടവേദിയായ വേഗസ് ഒക്ടഗൺ ആൺ മസ്‌ക് നിർദേശിച്ചത്.
മത്സരത്തിനായി താൻ തയ്യാറെടുക്കുകയാണെന്നും ദിവസേന വെയിറ്റ് ലിഫ്റ്റിംഗ് നടത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചിരുന്നു,. കാലിന് പരിക്കേറ്റതോടെ ഈ മത്സരം ഇനിയെന്ന് നടക്കുമെന്നാണ് ആരാധകരുടെ ചോദ്യം.
Adjust Story Font
16