Quantcast

വിമാനത്തിൽ മാസ്‌കില്ലാതെ കുടിച്ചും തിമിർത്തും ഇൻഫ്‌ളുവൻസർമാർ; വിമർശനവുമായി ജസ്റ്റിൻ ട്രൂഡോ

വിമാനപാർട്ടിക്കെതിരെ പ്രതിഷേധം കനത്തതോടെ തിരിച്ച് നാട്ടിലേക്കുള്ള സർവീസ് സൺവിങ് എയർലൈൻസ് റദ്ദാക്കി. മറ്റു വിമാനകമ്പനികളും ഇവരെ നാട്ടിലെത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-01-07 15:35:06.0

Published:

7 Jan 2022 3:31 PM GMT

വിമാനത്തിൽ മാസ്‌കില്ലാതെ കുടിച്ചും തിമിർത്തും ഇൻഫ്‌ളുവൻസർമാർ; വിമർശനവുമായി ജസ്റ്റിൻ ട്രൂഡോ
X

ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിമാനത്തിൽ കുടിച്ചും തിമിർത്തും ആഘോഷമാക്കി ഇൻഫ്‌ളുവൻസർമാർ. കാനഡയിൽനിന്ന് മെക്‌സിക്കോയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ആഘോഷം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിമർശനവും ഉയരുകയാണ്. രൂക്ഷവിമർശനവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും രംഗത്തെത്തിയിട്ടുണ്ട്. വിഡ്ഢികളെന്നാണ് വാർത്താസമ്മേളനത്തിൽ ട്രൂഡോ സംഘത്തെ വിശേഷിപ്പിച്ചത്.

കാനഡ നഗരമായ ക്യൂബകിലെ യൂടൂബർമാരും ടെലിവിഷൻ താരങ്ങളും ഉൾപ്പെടെയുള്ള ഇൻഫ്‌ളുവൻസർമാരുടെ സംഘമായ '111 പ്രൈവറ്റ് ക്ലബ്' ആണ് വിമാനത്തിലെ പാർട്ടിയുടെ സംഘാടകർ. ക്ലബ് സ്ഥാപകൻ ജെയിംസ് അവധിന്റെ നേതൃത്വത്തിൽ ഡിസംബർ 30നാണ് സൺവിങ് എയർലൈൻസിന്റെ ചാർട്ടർ ചെയ്ത വിമാനത്തിൽ പാർട്ടി നടന്നത്. കാനഡയിൽനിന്ന് മെക്‌സിക്കൻ നഗരമായ കാൻകൂണിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്.

ലോകത്ത് കോവിഡ്-ഒമിക്രോൺ ഭീതി പടരുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിയുള്ള വിമാനപാർട്ടിക്കെതിരെ പ്രതിഷേധം കനത്തതോടെ തിരിച്ച് നാട്ടിലേക്കുള്ള സർവീസ് സൺവിങ് റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഘം സൺവിങ് വിമാനം തന്നെ തിരിച്ചുള്ള യാത്രയ്ക്കായും ചാർട്ടർ ചെയ്തിരുന്നത്. സൺവിങ്ങിനു പുറമെ എയർ ട്രാൻസാറ്റ്, എയർ കാനഡ അടക്കമുള്ള മറ്റു കമ്പനികളും ഇവരെ നാട്ടിൽ തിരിച്ചെത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാവരും കോവിഡ് നിർദേശങ്ങളെല്ലാം പാലിക്കുമ്പോൾ ഒരുകൂട്ടം ഇത്തരത്തിൽ എല്ലാ നിയമങ്ങളും കാറ്റിൽപറത്തി ആഘോഷമാക്കിയത് രാജ്യത്തിന്റെ മുഖത്തേറ്റ അടിയാണെന്നും ട്രൂഡോ പ്രതികരിച്ചു. വിഡിയോ കണ്ട മറ്റ് കാനഡക്കാരെപ്പോലെ താനും തീർത്തും നിരാശവാനാണ്. സ്വയം സുരക്ഷിതരാകാൻ ജനങ്ങൾ എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് എല്ലാവർക്കും അറിയാം. ക്രിസ്മസ്‌കാലത്ത് കുടുംബസംഗമങ്ങളെല്ലാം ചുരുക്കി. മാസ്‌കുകൾ ധരിച്ചു. വാക്‌സിനെടുക്കുകയും ചെയ്തു. അങ്ങനെ ജനങ്ങൾ വേണ്ടതെല്ലാം ചെയ്യുമ്പോഴാണ് ഒരുകൂട്ടത്തിന്റെ ആഘോഷമെന്നും ട്രൂഡോ കുറ്റപ്പെടുത്തി.

Summary: A group of influencers from Canada, who filmed themselves drinking, smoking and partying on a chartered flight met with outrage

TAGS :

Next Story