അവയവദാനത്തിന് തയ്യാറായ തടവുകാർക്ക് ശിക്ഷയിൽ ഇളവ്: വ്യത്യസ്ത തീരുമാനവുമായി യുഎസ് നഗരം
60 ദിവസം മുതൽ 365 ദിവസം വരെയാണ് നിയമം പ്രാബല്യത്തിൽ വന്നാൽ തടവുകാർക്ക് ഇളവു ലഭിക്കുക
മസാച്യുസെറ്റ്‌സ്: അവയവദാനത്തിന് തയ്യാറാവുന്ന തടവുകാർക്ക് ശിക്ഷയിൽ ഇളവു നൽകാനൊരുങ്ങി യുഎസ് നഗരമായ മസാച്യുസെറ്റ്‌സ്. മജ്ജ മാറ്റിവയ്ക്കൽ,അവയവദാനം എന്നിവയ്ക്ക് തയ്യാറായാൽ തടവുകാർക്ക് 365 ദിവസം വരെ ശിക്ഷ ഇളവു ചെയ്തു നൽകുന്നതിനുള്ള ബില്ലാണ് ഒരുങ്ങുന്നത്.
60 ദിവസം മുതൽ 365 ദിവസം വരെയാണ് നിയമം പ്രാബല്യത്തിൽ വന്നാൽ തടവുകാർക്ക് ഇളവു ലഭിക്കുക. പദ്ധതിക്കായി നിയമിച്ചിട്ടുള്ള അഞ്ചംഗ സമിതി ഇളവു ലഭിക്കുന്നതിനുള്ള മറ്റ് മാനദണ്ഡങ്ങൾ കൂടി വിലയിരുത്തും. മാറ്റിവയ്ക്കാവുന്ന മജ്ജയുടെ അളവ്, അവയവങ്ങളുടെ എണ്ണം എന്നിവയൊക്കെ പരിഗണിച്ചാവും ഇളവ്.
യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിന്റെ നിയമപ്രകാരം നിലവിൽ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് തടവുകാരിൽ നിന്ന് അവയവം സ്വീകരിക്കാനാവുക. ജീവപര്യന്തം പോലെ കടുത്ത ശിക്ഷ ലഭിച്ചവർക്ക് അവയവദാനത്തിന് അനുമതിയുമില്ല. യുണൈറ്റഡ് നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ കണക്കുകൾ പ്രകാരം നിലവിൽ 104413 പേരാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 58,970 പേർക്ക് അടിയന്തരമായി അവയവം മാറ്റി വയ്‌ക്കേണ്ടതുണ്ട്.
ബില്ല് പാസായാൽ തടവുകാരിൽ അവയവദാനം വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടും എന്നാണ് അധികൃതരുടെ പ്രതീക്ഷ
Adjust Story Font
16