Quantcast

കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; ബൈത്ത് ലാഹിയയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 72 പേർ

നരമേധത്തെ അപലപിച്ച് സൗദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ

MediaOne Logo

Web Desk

  • Published:

    18 Nov 2024 2:06 AM GMT

കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; ബൈത്ത് ലാഹിയയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 72 പേർ
X

ഗസ്സ: ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതികൾ തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിലെ ബൈത് ലാഹിയയിലെ ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ മാത്രം 72 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് ഇവരിൽ കൂടുതൽ. അഞ്ചു നില കെട്ടിടം തകർന്നാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ഗസ്സയിലെ സിവിലിയൻ നരമേധത്തെ അപലപിച്ച് സൗദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തുവന്നു.

ലബനാനിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സെൻട്രൽ ബൈറൂത്തിലെ റഅ്‌സ് അന്നബഅ് ജില്ലയിൽ സിറിയൻ ബഅസ് പാർട്ടിയുടെ ലബനാൻ ശാഖ ഓഫിസിന് നേർക്കുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ബൈറൂത്തിലും ദക്ഷിണ ലബനാൻറെ വിവിധ ഭാഗങ്ങളിലും വ്യാപക മിസൈൽ ആക്രമണം നടത്തി ഹിസ്ബുല്ല തിരിച്ചടിച്ചു. വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഒരു മേജർ ഉൾപ്പെടെ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടത്. അതിനിടെ, ഗസ്സയിലെ ഇസ്രയേലിൻറെ സൈനിക നീക്കം വംശഹത്യയാണോ എന്ന് പരിശോധിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ചൊവ്വാഴ്ച പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടതായി പറയുന്നത്. അമേരിക്ക സമർപ്പിച്ച നിർദേശത്തിൻറെ വെളിച്ചത്തിൽ ലബനാനിൽ വെടിനിർത്തൽ ചർച്ച തുടരുന്നതായി ലബനാൻ സർക്കാർ പ്രതിനിധികൾ അറിയിച്ചു. എന്നാൽ ഹിസ്ബുല്ലയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇസ്രായേൽ നഗരമായ സിസേറിയയിൽ നെതന്യാഹുവിൻറെ വസതിക്കു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. നെതന്യാഹുവിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടന്ന സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് സൈനിക നേതൃത്വം അറിയിച്ചു.

TAGS :

Next Story