Quantcast

നേപ്പാളിനെയും ടിബറ്റിനെയും വിറപ്പിച്ച് വൻ ഭൂചലനം; 45 മരണം

ബിഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു

MediaOne Logo

Web Desk

  • Published:

    7 Jan 2025 4:41 AM GMT

Massive earthquake hits Nepal and Tibet, Tibet Nepal earthquake
X

കാഠ്മണ്ഡു: നേപ്പാളിനെയും ടിബറ്റിനെയും പിടിച്ചുകുലുക്കി വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 45 പേർ മരിച്ചതായി റിപ്പോർട്ട്. ബിഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സംഭവത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ഇന്നു പുലർച്ചെ നേപ്പാൾ-ടിബറ്റ് അതിർത്തിയിലാണു സംഭവം. ഇന്ത്യൻ സമയം പുലർച്ചെ 6.35നായിരുന്നു ആദ്യത്തെ ഭൂചലനം റിപ്പോർട്ട് ചെയ്തത്. നേപ്പാളിലെ ലൊബോച്ചെയിൽനിന്ന് 93 കി.മീറ്റർ അകലെ ടിബറ്റൻ പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ(യുഎസ്ജിഎസ്) അറിയിച്ചു.

ആദ്യത്തെ ഭൂചലനത്തിനുശേഷം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. രാവിലെയോടെ റിക്ടർ സ്‌കെയിലിൽ 4.7ഉം 4.9ഉം തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളുണ്ടായി. അതിർത്തിയോട് ചേർന്ന ഷിസാങ്ങിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്.

എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപിനടുത്തുള്ള ലൊബൂച്ചെയിലും ഭൂചലനത്തിന്റെ ആഘാതമുണ്ടായി. സംഭവത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങൾ തകർന്നുവീഴുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Summary: Massive earthquake hits Nepal and Tibet

TAGS :

Next Story