Quantcast

ഭീതിവിതച്ച് ചൈനയിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു;50 ലക്ഷം പേർ വീടുകളിൽ

ചില മേഖലകളിൽ ലോക്ഡൗൺ, അതിർത്തികളിലെ നിയന്ത്രണം, ദൈർഘ്യമേറിയ ക്വാറന്റീൻ കാലാവധി തുടങ്ങിയ നടപ്പാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    11 Jan 2022 12:22 PM GMT

ഭീതിവിതച്ച് ചൈനയിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു;50 ലക്ഷം പേർ വീടുകളിൽ
X

കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ ചൈനയിലെ അൻയാങ് നഗരത്തിൽ അവശ്യ വസ്തുക്കളുടെ വിൽപന ഒഴിയെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തിയതോടെ വീടുകളിൽ കഴിയാൻ നിർബന്ധിതരായത് 50 ലക്ഷത്തിൽ അധികം ആളുകൾ.

തലസ്ഥാനമായ ബെയ്ജിങ് നഗരത്തെ ഹൈ റിസ്‌ക് വിഭാഗത്തിലാണു പെടുത്തിയിരിക്കുന്നത്. ചില മേഖലകളിൽ ലോക്ഡൗൺ, അതിർത്തികളിലെ നിയന്ത്രണം, ദൈർഘ്യമേറിയ ക്വാറന്റീൻ കാലാവധി തുടങ്ങിയ നടപ്പാക്കിയിട്ടുണ്ട്.

എന്നാൽ, ഇതിനിടെയാണ് കോവിഡ് വകഭേദങ്ങളുടെ നിരക്കു വീണ്ടും പിടിവിട്ടുയരുന്നത്. ഇതോടെ പല നഗരങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും വീടുവിട്ടു പുറത്തിറങ്ങുകയോ, വാഹനങ്ങൾ നിരത്തിലിറക്കുകയോ ചെയ്യരുതെന്ന കർശന നിർദേശമാണ് അധികൃതർ ലോക്ഡൗൺ പ്രഖ്യാപിച്ച നഗരങ്ങളിലെ താമസക്കാർക്കു നൽകിയിരിക്കുന്നതെന്നു ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

അവശ്യ വസ്തുക്കളുടെ നിർമാണം,വിൽപന എന്നിവ ഒഴികെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ആഴ്ച യൂഷോ നഗരത്തിലെ 10 ലക്ഷം ആളുകളോട് അധികൃതർ വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story