Quantcast

പുടിനുമായി യുക്രൈൻ വിഷയം ചർച്ച ചെയ്ത് മോദി

ലോകരാജ്യങ്ങൾക്കുള്ള സന്ദേശമാണ് തന്റെ വിജയമെന്ന് പുടിൻ

MediaOne Logo

Web Desk

  • Published:

    20 March 2024 2:02 PM GMT

പുടിനുമായി യുക്രൈൻ വിഷയം ചർച്ച ചെയ്ത് മോദി
X

യുക്രൈൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മോദി പുടിനുമായി സംഭാഷണം നടത്തിയത്. വിജയത്തിൽ അനുമോദനമറിയിച്ച മോദി, റഷ്യൻ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും ആശംസകൾ നേർന്നു.

നിരവധി ഉഭയകക്ഷി വിഷയങ്ങൾക്കൊപ്പം, യുക്രൈൻ വിഷയത്തിലും ഇരുവരും സംവദിച്ചു. വിഷയത്തിൽ നയതന്ത്രപരമായ ചർച്ചകൾക്ക് അനുകൂലമായ നിലപാടാണ് ഇന്ത്യക്കുള്ളതെന്ന് മോദി പുടിനെ അറിയിച്ചു.

യുദ്ധത്തിലായാലും സമാധാനത്തിലായാലും പുതിയ റഷ്യയെ സമീപിക്കുന്നതിൽ ലോകരാജ്യങ്ങൾ കരുതണമെന്ന് സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പുടിൻ പറഞ്ഞു

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനായി വരും വർഷങ്ങളിൽ കൂടുതൽ ശ്രമിക്കുമെന്നും, തന്ത്രപരമായ വിഷയങ്ങളിൽ പങ്കാളിത്തം നടത്താൻ യോജിച്ച നടപടികൾ സ്വീകരിക്കുമെന്നും പുടിൻ മോദിയെ അറിയിച്ചു.

രണ്ടു രാജ്യങ്ങളുടെ വിഷയങ്ങൾക്ക് പുറമെ ആഗോളതലത്തിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും രണ്ട് നേതാക്കളും വിശകലനങ്ങൾ നടത്തി.

നേരത്തെ പുടിനെ നരേന്ദ്രമോദി തന്റെ എക്‌സിലൂടെ ആശംസകളിയിച്ചിരുന്നു.

87.8 ശതമാനം വോട്ടുകളോടെയായിരുന്നു പുടിൻ അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

TAGS :

Next Story