പ്രധാനമന്ത്രി ഈജിപ്തിൽ; നാളെ കെയ്‌റോയിലെ അൽ ഹക്കിം മസ്ജിദ് സന്ദർശിക്കും
26 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത്.
കെയ്‌റോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലെത്തി. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിച്ചു. 26 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത്.
اشكر رئيس الوزراء معالي مصطفى مدبولي على اللفته الخاصه بالترحيب بي في المطار. اتمنى ان تزدهر العلاقات الهندية المصرية بما يحقق النفع لشعبي امتينا. pic.twitter.com/G8rWaf3AdY
— Narendra Modi (@narendramodi) June 24, 2023
മൂന്നു ദിവസത്തെ യു.എസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ഈജിപ്തിലെത്തുന്നത്. നാളെ രാവിലെ പ്രധാനമന്ത്രി കെയ്‌റോയിലെ പ്രസിദ്ധമായ അൽ ഹക്കിം മസ്ജിദ് സന്ദർശിക്കും. ആയിരം വർഷം പഴക്കമുള്ള പള്ളിയാണ് അൽ ഹക്കിം മസ്ജിദ്. ഇന്ത്യയിൽ ബി.ജെ.പിയുടെ വോട്ടുബാങ്കായ ദാവൂദി ബോറ സമുദായത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി കണക്കാക്കപ്പെടുന്ന പള്ളിയാണ് അൽ ഹക്കിം മസ്ജിദ്. പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ശേഷം ഈ വർഷം ഫെബ്രുവരിയിലാണ് പള്ളി വീണ്ടും തുറന്നത്. മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലടക്കം ബി.ജെ.പിയുടെ നിർണായക വോട്ടുബാങ്കാണ് ദാവൂദി ബോറകൾ.
Adjust Story Font
16