Quantcast

മൊറോക്കോ ഭൂചലനം: മരണസഖ്യ 1000 കടന്നു

നൂറ് കണക്കിന് പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയി കുടുങ്ങിക്കിടക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-09-09 16:51:12.0

Published:

9 Sep 2023 4:45 PM GMT

മൊറോക്കോ ഭൂചലനം: മരണസഖ്യ 1000 കടന്നു
X

അങ്കാറ: മൊറോക്കോയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. നൂറ് കണക്കിന് പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയി കുടുങ്ങിക്കിടക്കുകയാണ്. മൊറോക്കോയിലെ പ്രധാന നഗരമായ മറാക്കിഷിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂകമ്പം വൻ നാശം വിതച്ചത്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 13 സെക്കന്റ് നീണ്ടുനിന്നതായാണ് റിപ്പോർട്ട്.

പ്രാദേശിക സമയം വെള്ളിയാഴ്ട രാത്രി 11 ഓടെയായിരുന്നു തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചനലമുണ്ടായത്. റിക്ടെർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കി. ഗുരുതര പരിക്കുകളോടെ നൂറുകണക്കിന് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ചരിത്ര നഗരമായ മറാക്കഷിലുൾപ്പടെ നിരവധി നാശമുണ്ടായി.

നാഷനശ്ടങ്ങളുടെ കണക്ക് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മാരാക്കേഷിൽ നിന്ന് 70 കിലോമീറ്റർ ദൂരെ അറ്റ്‌ലസ് പർവതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങൾ മൊറോക്കോയ്കക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

TAGS :

Next Story