Quantcast

ഓർത്തഡോക്‌സ് ജൂതരെ ചുംബിച്ച് മുസ്‌ലിം യുവാവ്: വീഡിയോ വൈറൽ

ജറുസലേമിലെ സയണിസ്റ്റ് വിരുദ്ധരായ ജൂതരിൽ പലരെയും ഇസ്രായേലി പൊലീസ് ക്രൂരമായി ആക്രമിച്ചു

MediaOne Logo

Web Desk

  • Updated:

    2023-11-02 14:10:33.0

Published:

2 Nov 2023 2:09 PM GMT

Muslim youths kiss Orthodox Jews for supporting Palestine
X

ഫലസ്തീനെ പിന്തുണച്ചതിന് ഓർത്തഡോക്‌സ് ജൂതരെ ചുംബിച്ച് മുസ്‌ലിം യുവാവ്. സയണിസത്തിനും സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലിന്റെ ക്രൂരതയ്ക്കുമെതിരെ പ്രതിഷേധിച്ച ജൂതരെ യുവാവ് ചുംബിക്കുന്ന വീഡിയോ എക്‌സിൽ (ട്വിറ്ററിൽ) നിരവധി പേരാണ് പങ്കുവെച്ചത്. ഇസ്രായേൽ - ഫലസ്തീൻ യുദ്ധ വിവരങ്ങൾ കൈമാറുന്ന ജാക്‌സൻ ഹിൻങ്ക്‌ലെ, സെൻസേർഡ് മെൻ തുടങ്ങിയവരൊക്കെ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സയണിസത്തിനും ഇസ്രായേൽ ക്രൂരതയ്ക്കുമെതിരെയുള്ള പോസ്റ്ററുകൾ പിടിച്ചു നിൽക്കുന്ന ജൂത മത വിശ്വാസികളെ ഓരോരുത്തരെയായി ചുംബിക്കുന്ന മുസ്‌ലിം യുവാവാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഒരു യൂറോപ്യൻ രാജ്യത്ത് നിന്നുള്ളതാണെന്നാണ് സ്പ്രിൻറർ എന്ന ട്വിറ്റർ ഹാൻഡിൽ പറയുന്നത്.

അതേസമയം, ജറുസലേമിലെ സയണിസ്റ്റ് വിരുദ്ധരായ ജൂതർ താമസിക്കുന്നയിടത്ത് ഇസ്രായേലി പൊലീസ് ബുധനാഴ്ച റെയ്ഡ് നടത്തി. തുടർന്ന് പ്രദേശവാസികളിൽ പലരെയും ക്രൂരമായി ആക്രമിച്ചു. അവരെ മുഖത്തടിക്കുന്നതും റോഡിൽ മറിച്ചിടുന്നതുമായ വീഡിയോ ഖുദ്‌സ് നെറ്റ്‌വർക്കടക്കം എക്‌സിൽ പങ്കുവെച്ചു.

സയണിസ്റ്റ് അനുഭാവികളല്ലാത്ത നിരവധി ജൂതർ ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നവരാണ്. ഇസ്രായേലിനകത്തും പുറത്തുമുള്ള അവർ ഫലസ്തീനികൾക്ക് അവരുടെ രാഷ്ട്രം തിരികെ നൽകണമെന്നും സമാധാനപരമായ ജീവിതം സാധ്യമാക്കണമെന്നും പറയുന്നവരാണ്. ഫലസ്തീൻ പ്രദേശത്ത് ജൂത രാഷ്ട്രം സ്ഥാപിക്കാനായി 19ാം നൂറ്റാണ്ടിൽ രൂപം കൊണ്ട ദേശീയവാദ പ്രസ്ഥാനമാണ് സിയോണിസം. ആധുനിക സിയോണിസത്തിന്റെ പിതാവായി തിയോഡർ ഹെർസലിനെയാണ് കണക്കാക്കപ്പെടുന്നത്.





Muslim youth kiss Orthodox Jews for supporting Palestine

TAGS :

Next Story