Quantcast

മ്യാൻമർ ഭൂചലനം: നൂറോളംപേർ മരിച്ചു; കെട്ടിടം തകർന്ന് എഴുപതോളം പേരെ കാണാതായി

മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    28 March 2025 2:33 PM

Published:

28 March 2025 12:43 PM

മ്യാൻമർ ഭൂചലനം: നൂറോളംപേർ മരിച്ചു; കെട്ടിടം തകർന്ന് എഴുപതോളം പേരെ കാണാതായി
X

നേപ്യഡോ: മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചു. തായ്ലൻഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് എഴുപതോളം പേരെ കാണാതായി. ചൈനയുടെ ചിലഭാഗങ്ങളിലും പ്രകമ്പനമുണ്ടായി.

ഭൂചലനത്തിൽ മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. ഭൂചലനത്തിൽ മസ്ജിദ് തകർന്നു വീണാണ് കൂടുതൽ മരണം. പ്രാർഥന നടക്കുന്നതിനിടെയാണ് പള്ളി തകർന്നു വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

റിക്ചർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉച്ചയ്ക്ക് മ്യാൻമറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മേഘാലയയിലും നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടു.

TAGS :

Next Story