Quantcast

മ്യാൻമർ ഭൂകമ്പം: ഉണ്ടായത് 300 ലധികം ആണവ ബോംബുകൾ പതിച്ചതിന് തുല്യമായ ആഘാതമെന്ന് ഭൗമശാസ്ത്ര വിദഗ്ധർ

ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി

MediaOne Logo

Web Desk

  • Published:

    30 March 2025 8:24 AM

മ്യാൻമർ ഭൂകമ്പം: ഉണ്ടായത് 300 ലധികം ആണവ ബോംബുകൾ പതിച്ചതിന് തുല്യമായ ആഘാതമെന്ന് ഭൗമശാസ്ത്ര വിദഗ്ധർ
X

നേപ്യഡോ: മ്യാൻമറിനെയും തായ്ലാൻഡിനെയും വിറപ്പിച്ച ഭൂകമ്പം സൃഷ്ടിച്ചത് 300 ലധികം ആണവ ബോംബുകൾ പതിച്ചതിന് തുല്യമായ ആഘാതമെന്ന് ഭൗമശാസ്ത്ര വിദഗ്ധർ. പരിസര പ്രദേശങ്ങളിൽ തുടർ ചലനമുണ്ടായോക്കാമെന്നും മുന്നറിയിപ്പുണ്ട്. മാസങ്ങളോളം തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞ ഫീനിക്സ് പറയുന്നത്.

ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റു. എന്നാൽ ഭൂകമ്പ ദുരിത ബാധിതരുടെ എണ്ണം പതിനായിരം കടക്കുമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ നിഗമനം. മ്യാന്മറിൽ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് വെള്ളിയാഴ്ച മ്യാൻമറിലുണ്ടായത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

അയൽരാജ്യമായ തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ 6 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും 101 പേരെ കാണാതാവുകയും ചെയ്തു. മേഘാലയയിലും നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.

മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധവും ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടതും മൂലം ദുരന്തത്തിന്റെ പൂർണവ്യാപ്തി പുറത്ത് എത്തിയിട്ടില്ല. തലസ്ഥാനമായ നയ്പിറ്റോ, മണ്ഡലേ എന്നിവയുൾപ്പെടെ ആറ് മേഖലകളിൽ മ്യാൻമറിന്റെ സൈനിക നേതൃത്വത്തിലുള്ള സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാനുഷിക സഹായങ്ങൾ മ്യാൻമറിൽ എത്തിച്ചു.

TAGS :

Next Story