Quantcast

യുഎസ് സൈനിക താവളത്തിന് മുകളിൽ നിഗൂഢമായ ഡ്രോണുകൾ

ഡ്രോണുകളെ ഭയന്ന് ഉദ്യോഗസ്ഥർ രാത്രികാല പരിശീലന ദൗത്യങ്ങൾ റദ്ദാക്കി

MediaOne Logo

Web Desk

  • Published:

    14 Oct 2024 7:29 AM GMT

യുഎസ് സൈനിക താവളത്തിന് മുകളിൽ നിഗൂഢമായ ഡ്രോണുകൾ
X

വാഷിങ്ടൺ: കഴിഞ്ഞ വർഷം ഡിസംബറിൽ വിർജീനിയയുടെ തീരപ്രദേശത്തുള്ള ലാംഗ്ലി എയർഫോഴ്സ് ബേസിനു മുകളിലൂടെ ദുരൂഹവും അജ്ഞാതവുമായ ഡ്രോണുകൾ കണ്ടെത്തിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി 17 ദിവസം, രാത്രി കാലങ്ങളിൽ ചലിക്കുന്ന സക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഡ്രോണുകൾ കണ്ടു എന്ന് യുഎസ് എയർഫോഴ്സ് ജനറൽ മാർക്ക് കെല്ലി പറഞ്ഞു.

നിഗൂഢമായ വസ്തുക്കളെ ട്രാക്ക് ചെയ്യാൻ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉണ്ടായിട്ടും അവയെ പിടികൂടുന്നതിൽ യുഎസ് സൈന്യം പരാജയപ്പെട്ടു. ഡ്രോണുകൾ 3,000 മുതൽ 4,000 അടി വരെ 100 മൈൽ വേഗതയിൽ പറന്നുയരുന്നുണ്ട് എന്ന് സാക്ഷികൾ പറഞ്ഞു. യുഎസ് നോർത്തേൺ കമാൻഡിൻ്റെയും നോർത്ത് അമേരിക്ക ഡിഫൻസ് കമാൻഡിൻ്റെയും അന്നത്തെ കമാൻഡറായിരുന്ന ജനറൽ ഗ്ലെൻ വാൻഹെർക്ക്, വർഷങ്ങളായി ഈ പ്രദേശത്ത് ഡ്രോണുകൾ കണ്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.

ഡ്രോണുകളുടെ നാവിഗേഷൻ സംവിധാനം തടസ്സപ്പെടുത്താൻ ഇലക്ട്രോണിക് സിഗ്നലുകൾ ഉപയോഗിക്കാൻ ഉൾപ്പെടെ നിരവധി മാർഗങ്ങൾ കൊണ്ടുവന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. ഡ്രോണുകളെ ഭയന്ന് ഉദ്യോഗസ്ഥർ രാത്രികാല പരിശീലന ദൗത്യങ്ങൾ റദ്ദാക്കുകയും എഫ്-22 ജെറ്റ് യുദ്ധവിമാനങ്ങളെ മറ്റൊരു താവളത്തിലേക്ക് മാറ്റുകയും ചെയ്തു.

മിനസോട്ട സർവകലാശാലയിലെ ഫെങ്‌യുൻ ഷി എന്ന വിദ്യാർത്ഥിയെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹമല്ല ഇത് ചെയ്തത് എന്ന് പിന്നീട് തെളിഞ്ഞു. യുഎസ് നിയമമനുസരിച്ച് സൈനിക താവളങ്ങൾക്ക് നേരിട്ട് ഭീഷണിയാകുന്നുണ്ടെങ്കിൽ മാത്രമേ സൈന്യത്തിന് അതിനെ വെടിവയ്ക്കാൻ അനുവാദമുള്ളൂ

TAGS :

Next Story