Quantcast

അഫ്ഗാനിലെ ആ 'പച്ചക്കണ്ണുള്ള പെൺകുട്ടി' ഇനി ഇറ്റലിയിൽ കഴിയും

പതിറ്റാണ്ടുകള്‍ക്കുമുന്‍പ് നാഷനൽ ജിയോഗ്രഫിക് മാഗസിൻ മുഖച്ചിത്രമായ ശര്‍ബത്ത് ഗുല ഏറ്റവും പ്രശസ്തയായ അഫ്ഗാന്‍ അഭയാര്‍ത്ഥിയായാണ് അറിയപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    26 Nov 2021 5:09 AM GMT

അഫ്ഗാനിലെ ആ പച്ചക്കണ്ണുള്ള പെൺകുട്ടി ഇനി ഇറ്റലിയിൽ കഴിയും
X

പച്ചക്കണ്ണുകൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച അഫ്ഗാൻ അഭയാർത്ഥി ശർബത്ത് ഗുല ഇനി ഇറ്റലിയിൽ കഴിയും. 'നാഷനൽ ജിയോഗ്രഫിക്' മുഖച്ചിത്രമായി പതിറ്റാണ്ടുകൾക്കുമുൻപെ ലോകപ്രശസ്തയായ ശർബത്ത് റോമിലെത്തിയ വിവരം ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ ഓഫീസാണ്‌ പുറത്തുവിട്ടത്.

അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതിനു പിറകെ രാജ്യം വിടാൻ ശർബത്ത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം വിവിധ സന്നദ്ധ സംഘങ്ങൾ തങ്ങളെ അറിയിച്ചതിനെ തുടർന്നാണ് ശര്‍ബത്തിനെ സ്വീകരിക്കാൻ തയാറായതെന്ന് ഇറ്റലി അറിയിച്ചു. അഫ്ഗാൻ അഭയാർത്ഥികളുടെ രക്ഷാപ്രവർത്തനദൗത്യത്തിന്റെ ഭാഗമായാണ് അവരെ സ്വീകരിച്ചതെന്നും മരിയോ ദ്രാഗിയുടെ ഓഫീസ് അറിയിച്ചു.

1980കളിൽ പാകിസ്താനിലെ ഒരു അഭയാർത്ഥി ക്യാംപിൽ വച്ചാണ് അമേരിക്കൻ ഫോട്ടോഗ്രാഫർ സ്റ്റീവ് മക്കറി ശർബത്തിന്റെ ചിത്രം പകർത്തിയത്. ആ വർഷം തന്നെ ചിത്രം നാഷനൽ ജിയോഗ്രഫിക് മാഗസിന്റെ മുഖച്ചിത്രമായും പ്രസിദ്ധീകരിച്ചു. ഇതോടെയാണ് ശർബത്ത് ലോകമറിയുന്ന ഏറ്റവും പ്രശസ്തയായ അഭയാർത്ഥിയായി മാറിയത്. 1979ലെ സോവിയറ്റ് അധിനിവേശത്തെ തുടർന്നാണ് ശർബത്ത് ഗുല പാകിസ്താനിൽ അഭയം പ്രാപിച്ചത്. 2016ൽ വ്യാജ തിരിച്ചറിയൽ രേഖയുടെ പേരിൽ അവരെ പാകിസ്താൻ അഫ്ഗാനിലേക്ക് നാടുകടത്തിയിരുന്നു.

താലിബാൻ അധികാരമേറ്റ ശേഷം 5,000ത്തോളം അഫ്ഗാനികളാണ് ഇതുവരെ ഇറ്റലിയിൽ അഭയം തേടിയത്. സെപ്റ്റംബർ ഒൻപതിന് റോമിലെത്തിയ അഫ്ഗാന്റെ പ്രഥമ വനിതാ ചീഫ് പ്രോസക്യൂട്ടർ മരിയ ബഷീറിന് ഇറ്റലി പൗരത്വം നൽകിയിരുന്നു.

Summary: Afghan refugee Sharbat Gula, who amazed the world with her green eyes, reached Rome yesterday, according to the office of Italian Prime Minister Mario Draghi.

TAGS :

Next Story