Quantcast

സിറിയയിൽ ഇസ്രായേൽ കടന്നുകയറ്റം തടയാൻ യുഎൻ ഇടപെടണമെന്ന് ആവശ്യം; ഏത് ഭീഷണിയെയും ചെറുക്കുമെന്ന് നെതന്യാഹു

ബശാറുല്‍ അസദ്​ ഭരണകൂടത്തെ പുറന്തള്ളി വിമതവിഭാഗം സിറിയൻ ഭരണം പിടിച്ച സാഹചര്യം മുൻനിർത്തിയാണ്​ ഇസ്രായേൽ സേന വ്യാപക ​ആക്രമണവും അധിനിവേശവും നടത്തിയത്​.

MediaOne Logo

Web Desk

  • Updated:

    2024-12-12 02:07:43.0

Published:

12 Dec 2024 2:06 AM GMT

Israeli army
X

ദമാസ്കസ്: സിറിയൻ പ്രദേശങ്ങളിലെ ഇസ്രായേൽ കടന്നുകയറ്റം തടയാൻ യുഎൻ ഇടപെടൽ വേണമെന്ന ആവശ്യം ശക്​തം.

ഗോലാൻ കുന്നുകളോട്​ ചേർന്നുള്ള ബഫർ സോണിൽ ഇസ്രായേൽ സേന നടത്തിയ കടന്നുകയറ്റം ചെറുക്കാൻ ശക്​തമായ നടപടി വേണമെന്നാണ്​ യുഎന്നിനു മുമ്പാകെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. സിറിയയുടെ അതിർത്തി ഭദ്രതയും പരമാധികാരവും സംരക്ഷിക്കുകയാണ്​ പ്രധാനമെന്ന്​ അറബ്​ രാജ്യങ്ങളും ഇറാനും ആവശ്യപ്പെട്ടു.

ബശാറുല്‍ അസദ്​ ഭരണകൂടത്തെ പുറന്തള്ളി വിമതവിഭാഗം സിറിയൻ ഭരണം പിടിച്ച സാഹചര്യം മുൻനിർത്തിയാണ്​ ഇസ്രായേൽ സേന വ്യാപക ​ആക്രമണവും അധിനിവേശവും നടത്തിയത്​.

യുഎൻ സമാധാന സേനയെ പുനർവിന്യസിച്ച്​ സിറിയൻ പ്രദേശങ്ങളിൽ നിന്ന്​ ഇ​സ്രായേൽ സേനയെ പുറന്തള്ളണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ അതിർത്തി പ്രവിശ്യകളിൽ കൂടുതൽ സമാധാന സേനയെ വിന്യസിക്കാൻ യുഎൻ നീക്കമാരംഭിച്ചതായും റിപ്പോർട്ടുണ്ട്​. പിന്നിട്ട മൂന്ന്​ നാളുകൾക്കിടെ 480 ആക്രമണങ്ങളാണ്​ ഇസ്രായേൽ സേന, സിറിയൻ പ്രദേശങ്ങളിൽ നടത്തിയത്​. ദമസ്കസ്​ ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി കപ്പലുകളും ആയുധകേന്ദ്രങ്ങളും ഇസ്രായേൽ തകർത്തു.

സിറിയൻ സൈനിക സംവിധാനങ്ങൾക്കു നേരെ ആവശ്യമെങ്കിൽ ഇനിയും ആക്രമണം നടത്താൻ മടിക്കില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞു. അതേസമയം രാജ്യത്ത്​ സുരക്ഷ ഉറപ്പാക്കാനും ജനങ്ങൾക്ക്​ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കുമെന്ന്​ സിറിയയിലെ പുതിയ പ്രധാനമന്ത്രി മുഹമ്മദ്​ അൽ ബഷീർ വ്യക്​തമാക്കി. വിവിധ രാജ്യങ്ങളിൽ ചേക്കേറിയ മുഴുവൻ അഭയാർഥികളെയും തിരിച്ചെത്തിക്കുകയാണ്​ പ്രധാനമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, ഗ​സ്സ​യി​ൽ, ഇ​സ്രാ​യേ​ലിന്റെ കൂട്ടക്കൊല തുടരുകയാണ്. വ​ട​ക്ക​ൻ, മ​ധ്യ ഗ​സ്സ​ക​ളി​ൽ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ 53പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബെ​യ്ത് ലാ​ഹി​യ​യി​ൽ ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്ന താ​മ​സ കെ​ട്ടി​ടം ബോം​ബി​ട്ടു ത​ക​ർ​ത്തു. നു​സൈ​റാ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ താ​മ​സ കെ​ട്ടി​ട​ത്തി​നു മേ​ൽ ബോം​ബി​ട്ടപ്പോള്‍ കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​രാണ് കൊ​ല്ല​പ്പെ​ട്ടത്.

TAGS :

Next Story