Quantcast

ബിഹാറില്‍ നിന്നും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങി ചൈനയില്‍ ഉപരിപഠനത്തിന് ഉപയോഗിച്ചു; നേപ്പാള്‍ എം.പി അറസ്റ്റില്‍

മൊറാംഗ്-3-ൽ നിന്ന് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശർമ, നേപ്പാളി കോൺഗ്രസിലെ ശേഖർ കൊയ്‌രാളയുടെ അടുത്തയാളാണ്

MediaOne Logo

Web Desk

  • Published:

    11 Aug 2023 5:38 AM GMT

fake degree certificate
X

പ്രതീകാത്മക ചിത്രം

കാഠ്മണ്ഡു: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ചൈനയില്‍ ഉന്നത വിദ്യാഭ്യാസത്തിന് ഉപയോഗിച്ച നേപ്പാള്‍ എം.പി അറസ്റ്റില്‍. നേപ്പാളി കോൺഗ്രസ് എം.പി സുനിൽ കുമാർ ശർമ്മ ബിഹാറിൽ നിന്ന് ഹയർ സെക്കൻഡറി അക്കാദമിക് ബിരുദം വാങ്ങി ചൈനയിൽ ഉപരിപഠനത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം.

നേപ്പാൾ പൊലീസിന്‍റെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (സിഐബി) സംഘം കാഠ്മണ്ഡുവിൽ നിന്ന് നേപ്പാൾ ഭരണകക്ഷിയിലെ ജനപ്രതിനിധി സഭയിലെ അംഗമായ സുനിൽ ശർമ്മയെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് കുബേർ കടയത്തിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.മൊറാംഗ്-3-ൽ നിന്ന് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശർമ, നേപ്പാളി കോൺഗ്രസിലെ ശേഖർ കൊയ്‌രാളയുടെ അടുത്തയാളാണ്. സുനിലിന്‍റെ അറസ്റ്റ് ഭരണസഖ്യത്തിൽ അസ്വസ്ഥതക്ക് ഇടയാക്കിയിട്ടുണ്ട്. 100 കിലോ സ്വർണം കടത്തിയ സംഭവത്തിൽ ആഭ്യന്തര മന്ത്രി നാരായണ് കാജി ശ്രേഷ്ഠയും ധനമന്ത്രി പ്രകാശ് ശരൺ മഹത്തും രാജിവയ്ക്കണമെന് സുനില്‍ ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഏതാനും മെഡിക്കൽ കോളേജുകളുടെയും സ്വകാര്യ കോളേജുകളുടെയും ഉടമയായ ശർമ്മയുടെ അറസ്റ്റ്.

ജൂലൈ 18ന് രാത്രി ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 100 കിലോയോളം സ്വർണം കടത്തിയ സംഭവത്തിൽ ഇന്ത്യാക്കാരനും ചൈനക്കാരനും ഉൾപ്പെടെ 18 പേർ അറസ്റ്റിലായിരുന്നു.“ഈ അന്വേഷണത്തിൽ നിലവിലെ ധനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കള്ളക്കടത്തിന് പിന്നിലെ പ്രധാന പ്രതിയെ തങ്ങൾ പിടികൂടിയെന്ന് സ്ഥിരീകരിക്കാനോ അവരെ കണ്ടെത്താൻ സമയപരിധി നൽകാനോ കഴിയണം.അല്ലാത്തപക്ഷം, അന്വേഷണം കൂടുതൽ സുഗമമാക്കുന്നതിന് കള്ളക്കടത്തിന് പിന്നിലെ പ്രധാന വ്യക്തിയെ പിടി കൂടുന്നതു വരെ അവരെ സ്ഥാനത്തു നിന്നും മാറിനില്‍ക്കണം'' എന്നാണ് സുനില്‍ ശര്‍മ ആവശ്യപ്പെട്ടത്. തന്‍റെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ നിരസിച്ചതിൽ ശർമ്മയ്ക്ക് സർക്കാരിനോട് ദേഷ്യമുണ്ടെന്ന് പറഞ്ഞ് മഹത് ആവശ്യം നിരസിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

TAGS :

Next Story