Quantcast

പോഖറ വിമാന ദുരന്തം: ബ്ലാക് ബോക്സ് കണ്ടെത്തി, നാലു പേര്‍ക്കായി തെരച്ചില്‍

68 മൃതദേഹം കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2023-01-16 07:20:08.0

Published:

16 Jan 2023 7:17 AM GMT

Nepal plane crash Black box found
X

നേപ്പാള്‍ വിമാനാപകടം

കഠ്മണ്ഡു: നേപ്പാളിൽ പോഖറയില്‍ കത്തിയമര്‍ന്ന വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കണ്ടെത്തി. നാല് പേർക്കായുളള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇതുവരെ 68 മൃതദേഹം കണ്ടെത്തി.

68 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 68 പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. മൃതദേഹം കത്തിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന വേണ്ടിവരും. മരിച്ചവരില്‍ അഞ്ചു പേര്‍ ഇന്ത്യക്കാരാണ്. ഇന്നലെ കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്.

അപകടത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അഞ്ചംഗ സമിതി ഇക്കാര്യം പരിശോധിക്കുന്നുണ്ട്. 45 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനം തകരുന്നതിനു മുന്‍പു വരെ പൈലറ്റുമായി ആശയവിനിമയം നടന്നിരുന്നു. യന്ത്രത്തകരാര്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. ബ്ലാക് ബോക്സ് കിട്ടിയതോടെ അപകട കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും.

കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട യതി എയർലൈൻസിന്‍റെ വിമാനം പോഖറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്‍റിംഗിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു. എട്ടു മാസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളിൽ വിമാനം അപകടത്തിൽ പെടുന്നത്.

Summary- Kathmandu airport official on Monday confirmed that the search and rescue teams have found the black box of the crashed aircraft at Pokhara, Nepal

TAGS :

Next Story